ചുരം കയറി സിദ്ദിഖെത്തി; വയനാട്ടിൽ തിരഞ്ഞെടുപ്പുചൂട്; ആവേശം

t-siddique
SHARE

യുഡിഎഫ് സ്ഥാനാര്‍ഥി ടി.സിദ്ദിഖ് പ്രചാരണം ആരംഭിച്ചതോടെ വയനാട് മണ്ഡലം തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്നു. മണ്ഡലത്തില്‍ നേരത്തെ തന്നെ പ്രചാരണപരിപാടികള്‍ ആരംഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.പി സുനീര്‍. വയനാട്ടിലെത്താന്‍ ഒട്ടും വൈകിയിട്ടില്ല എന്നാണ് ടി. സിദ്ദിഖിന്റെ പക്ഷം. ചുരം കയറിയെത്തിയ സിദ്ദിഖ് നേരെയെത്തിയത് ജവാന്‍ വസന്ത് കുമാറിന്റെ ശവകുടീരത്തില്‍ പുഷ്പാപ്‍ച്ചന നടത്താന്‍. വൈകീട്ട് കല്‍പറ്റയില്‍ റോഡ് ഷോ.

പ്രചാരണത്തില്‍ രണ്ട് ചുവട് മുന്നിലാണ് എല്‍ഡിഎഫിന്റെ പി.പി സുനീര്‍. വയനാട്ടില്‍ യുഡിഎഫിനാര് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുമ്പോഴേക്കും സുനീര്‍ മണ്ഡലത്തില്‍ മുഴുവന്‍ ഒരു വട്ടം പ്രചരണം നടത്തിയിരുന്നു. വയനാട് യുഡിഎഫിന്റെ കോട്ടയല്ലെന്ന് സുനീര്‍.

ആന്റോ അഗസ്റ്റിനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. വയനാട്ടില്‍ ഇത്തവണ വന്‍ വോട്ടുവര്‍ധനയുണ്ടാകുമെന്നാണ് എന്‍ഡിഎ അവകാശവാദം.

MORE IN KERALA
SHOW MORE