205 ദിവസം, 27 സംസ്ഥാനങ്ങൾ; ശ്രദ്ധേയമായി സംഗീതയുടെ സോളോ യാത്ര

sangeetha
SHARE

ഇന്ത്യയിലങ്ങോളമിങ്ങോളം ഒറ്റയ്ക്ക് യാത്ര ചെയ്ത് ചരിത്രം സൃഷ്ടിക്കുകയാണ് സംഗീത ശ്രീധർ എന്ന പ്രവാസി ഇന്ത്യക്കാരി. 205 ദിവസം കൊണ്ട് നാൽപ്പത്തി അയ്യായിരം കിലോമീറ്റർ താണ്ടിയ സംഗീതയുടെ യാത്ര കൊച്ചിയിലെത്തിയിരിക്കുകയാണ്. സ്ത്രീ സുരക്ഷയുടെയും ശുചിത്വത്തിൻറെയും സന്ദേശമുയർത്തിയാണ് സംഗീതയുടെ ഭാരതപര്യടനം.

205 ദിവസം, നാൽപ്പത്തി അയ്യായിരത്തിലധികം കിലോമീറ്റർ, 27 സംസ്ഥാനങ്ങൾ മൂന്നൂറിലധികം നഗരങ്ങൾ, സംഗീത യാത്ര തുടരുകയാണ് പുതിയ അനുഭവങ്ങളിലേക്കും അറിവുകളിലേക്കും. മഹാത്മാഗാന്ധിയുടെ 150ആം ജൻമവാർഷികത്തിൽ വ്യത്യസ്തമായെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഇത്തരമൊരു യാത്രക്ക് പ്രേരിപ്പിച്ചത്. അങ്ങനെ ഒറ്റയ്ക്ക് കാറോടിച്ച് ഇന്ത്യ കാണാൻ തീരുമാനിച്ചു. രാത്രി തങ്ങുന്നതു പ്രത്യേകം സംവിധാനമൊരുക്കിയ കാറിനകത്തുതന്നെ. ഉപയോഗിക്കുന്നതു പൊതുശുചിമുറികൾ മാത്രം. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ ഏറെ മുന്നിലാണെന്ന് യാത്രയിലൂടെ മനസിലാക്കിയതായി ഇവർ പറയുന്നു

മുംബൈയിൽനിന്ന് കഴിഞ്ഞ ഓഗസ്റ്റ് 12ന് യാത്ര തുടങ്ങിയതാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കറങ്ങിയശേഷമാണു തെക്കേ ഇന്ത്യയിലേക്കു വന്നത്. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറൻ പ്രദേശം എന്നറിയപ്പെടുന്ന സിർ കടലിടുക്കിൽനിന്ന് (ഗുജറാത്ത്) ഇന്ത്യയിൽ കിഴക്കിന്റെ അറ്റമെന്ന് അറിയപ്പെടുന്ന കാഹോ പാലം (അരുണാചൽ പ്രദേശ്) വരെ പോയി. പിന്നീട് കന്യാകുമാരിയും സന്ദർശിച്ചു. കർണാടക ഗോവ വഴി മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ എത്തുന്നതോടെ സംഗീതയുടെ ചരിത്രയാത്ര ലക്ഷ്യത്തിലെത്തും. 

MORE IN KERALA
SHOW MORE