ഒരുമ പല വഴിക്ക്; തമ്മിലടിയിൽ തരിപ്പണമായി പെമ്പിളൈ ഒരുമൈ

pembilai-orumai
File photo
SHARE

മൂന്നാർ : 4 വർഷം മുൻപ് ട്രേഡ് യൂണിയനുകളെ തള്ളിപ്പറഞ്ഞ് സ്വന്തം അവകാശങ്ങൾക്കായി സമര മുഖം തുറന്ന് പെൺ ശക്തിയുടെ കൂട്ടായ്മ ആയി രൂപപ്പെട്ട പെമ്പിളൈ ഒരുമൈയെ ഇന്ന് പേരിന് പോലും കാണാനില്ല !. മൂന്നാർ തോട്ടം മേഖലയിലെ തൊഴിലാളി യൂണിയനുകളെ പിന്നാമ്പുറത്ത് ആക്കി ആഴ്ചകൾ കൊണ്ട് ഒന്നാം നിര സംഘടനയായി രൂപപ്പെട്ട പെമ്പിളൈ ഒരുമൈ തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിവുള്ള സംഘടനാ സംവിധാനമായി രൂപപ്പെട്ട ശേഷമാണ് നേതാക്കളുടെ തമ്മിലടിയിൽ തരിപ്പണം ആയത്. 

തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കായി വീറോടെ മുഷ്ടി ചുരുട്ടി രംഗത്ത് ഇറങ്ങിയ ഒരുമൈയുടെ നേതാക്കളും അണികളും ഇന്ന് പഴയത് പോലെ സാധാരണ തോട്ടം തൊഴിലാളികളായി മാറിയിരിക്കുന്നു. നേതാക്കളുടെ തമ്മിലടിയിൽ മനം നൊന്ത് കൊഴിഞ്ഞ് പോയ അണികൾ തങ്ങൾ മുൻപ് അംഗങ്ങൾ ആയിരുന്ന യൂണിയനുകളിലേക്ക് വീണ്ടും ചേക്കേറിയതോടെ നേതാക്കൾക്കും മറ്റ് വഴികൾ ഇല്ലാതായി

2016 ൽ നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ പെമ്പിളൈ ഒരുമൈ ബാനറിൽ ദേവികുളം ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ച് ഗോമതി അഗസ്റ്റിൻ ഇന്ന് പെമ്പിളൈ ഒരുമൈയുടെ ഏക പ്രതിനിധി. മറ്റൊരു നേതാവായിരുന്ന ലിസി സണ്ണി ഇപ്പോൾ തേയിലത്തോട്ടത്തിൽ പണിക്ക് പോകുന്നു.

2015 സെപ്റ്റംബർ 2 ന് നടന്ന അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി മൂന്നാറിൽ ഐക്യ ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ധർണയിലേക്ക് പ്രതിഷേധവുമായി എത്തിയ സ്ത്രീകളാണ് പെമ്പിളൈ ഒരുമൈ കൂട്ടായ്മയ്ക്ക് ആദ്യ വിത്ത് പാകിയത്.  തൊഴിലാളികൾക്ക് ന്യായമായ ശമ്പളവും ബോണസും അനുവദിക്കാതെ ട്രേഡ് യൂണിയനുകൾ തോട്ടം മാനേജ്മെന്റുകളുമായി ഒത്തു കളിക്കുന്നു എന്ന് ആരോപിച്ച് ആയിരുന്നു സ്ത്രീ തൊഴിലാളികളുടെ പ്രതിഷേധം

MORE IN KERALA
SHOW MORE