ആ സിദ്ദിഖിനെ കൂട്ടുപിടിച്ച് ഈ സിദ്ദിഖിനെ ട്രോളി എംഎം മണി; വിഡിയോ

mani-troll
SHARE

ടി.സിദ്ദിഖിനെ ട്രോളാൻ നടൻ സിദ്ദിഖിന്റെ ഡയലോഗ് കൂട്ടുപിടിച്ച് എംഎം മണി. വയനാട്ടിൽ രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ചുള്ള വാർത്തകൾ വന്നതിന്റെ പശ്ചാതലത്തിലാണ് മണിയുടെ ട്രോൾ വിഡിയോ. 

നിഴല്‍ പോലെ കൂടെ നടന്നതല്ലേ ഞാന്‍ എന്നിട്ടും  അച്ചായാ...ലേലം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തോട് നടന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന കഥാപാത്രം വൈകാരികമായി പറയുന്ന ഡയലോഗാണ് മണി പോസ്റ്റ് ചെയ്തത്. ഇത് സോഷ്യൽമീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഈ ഒളിയമ്പ് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. സോഷ്യൽമീഡിയയെ പ്രചാരണായുധമാക്കി മാറ്റുന്നത് എങ്ങനെയെന്ന് നേരത്തെയും മന്ത്രി കാണിച്ചുതന്നിട്ടുണ്ട്. 

MORE IN KERALA
SHOW MORE