രണ്ട് കോടി യാത്രക്കാർ; ആഘോഷത്തിളക്കത്തിൽ കൊച്ചി മെട്രോ

kochi-metro
SHARE

സംഗീതവും സൗന്ദര്യവും സമന്വയിപ്പിച്ച് കൊച്ചി മെട്രോയില്‍ രണ്ടുകോടി യാത്രക്കാര്‍ കവിഞ്ഞതിന്റെ ആഘോഷം. രാജ്യത്തെ ഏറ്റവും മികച്ച മെട്രോ സ്റ്റേഷനുകള്‍ കൊച്ചിയിലാണെന്ന് മുഖ്യാതിഥിയായിരുന്ന നടന്‍ ജയസൂര്യ പറഞ്ഞു. കൊച്ചി മെട്രോയില്‍ ഒരു തവണ കയറിയാല്‍ വീണ്ടും കയറാന്‍ തോന്നുമെന്നായിരുന്നു നടി നിഖില വിമലിന്റെ അഭിപ്രായം. 

പ്രവര്‍ത്തനം തുടങ്ങി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കും മുന്‍പേ, യാത്രക്കാരുടെ എണ്ണം രണ്ടുകോടി കവിഞ്ഞതിന്റെ ആഘോഷത്തിലാണ് കൊച്ചി മെട്രോ. നടന്‍ ജയസൂര്യയും നടി നിഖില വിമലുമാണ് ആഘോഷങ്ങളില്‍ മുഖ്യാതിഥിയായെത്തിയത്. സ്റ്റേഷനുകളുടെ ഉന്നത നിലവാരത്തിനൊപ്പം, ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കിയും, മികച്ച റോഡുകള്‍ നിര്‍മിച്ചും കൊച്ചി മെട്രോ രാജ്യത്തിന് മാതൃകയാവുകയാണെന്ന് ജയസൂര്യ പറഞ്ഞു.

കൊച്ചി മെട്രോ സമ്മാനിക്കുന്ന യാത്രാസുഖമാണ് നടി നിഖില വിമലിനെ ആകര്‍ഷിച്ചത്. മൂന്നുമാസം കൊണ്ട് കൊച്ചി മെട്രോ സര്‍വീസ് പേട്ട വരെ എത്തിക്കുമെന്ന് എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞു. ഇതോടെ യാത്രക്കാരുടെ എണ്ണം ഇരട്ടിയാവുമെന്നാണ് പ്രതീക്ഷ. ആഘോഷങ്ങളോടനുബന്ധിച്ച് ഫാഷന്‍ ഷോയും സംഗീതവിരുന്നും ഒരുക്കിയിരുന്നു.

MORE IN KERALA
SHOW MORE