വോട്ടു ചോദിച്ചു; പക്ഷേ മണ്ഡലം മാറിപ്പോയി; കണ്ണന്താനത്തിന് ഭീമാബദ്ധം

kannathanam-kochi-bus
SHARE

മണ്ഡലം മാറി വോട്ടു തേടി എറണാകുളത്ത് അൽഫോൻസ് കണ്ണന്താനത്തിൻറെ പ്രചാരണത്തിന് തുടക്കം. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ കണ്ണന്താനം കെഎസ്ആർടിസി ബസിലാണ് മണ്ഡലത്തിലേക്ക് പോയത്. പക്ഷേ ബസിറങ്ങി ആദ്യം വോട്ട് അഭ്യർഥിച്ചത് ചാലക്കുടി മണ്ഡലത്തിലെ ആലുവയിലും. 

ഡൽഹിയിൽ നിന്ന് കൊച്ചിയിൽ പറന്നിറങ്ങിയ കണ്ണന്താനത്തിന് ഉജ്വല വരവേൽപാണ് എറണാകുളത്തെ ബിജെപിക്കാർ നൽകിയത്. പ്രചാരണം തുടങ്ങാൻ വൈകിയെങ്കിലും വിജയിക്കുമെന്ന കാര്യത്തിൽ കണ്ണന്താനത്തിന് സംശയമില്ല. വിമാനത്താവളത്തിന് പുറത്തിറങ്ങിയ പാടെ വോട്ട് അഭ്യർഥനയും ആരംഭിച്ചു. ആദ്യം വോട്ട് ചോദിച്ചത് വിമാനത്താവളത്തിൽ ജോലിക്ക് വന്ന അന്യസംസ്ഥാന തൊഴിലാളികളോടും.

പിന്നീട് വിമാനത്താവളത്തിൽ നിന്ന് കെഎസ്ആർടിസി ബസിൽ മണ്ഡലത്തിലേക്ക്. പക്ഷേ മണ്ഡലം എത്തും മുന്പ് തന്നെ ബസ് യാത്ര അവസാനിപ്പിച്ചു. ചാലക്കുടി മണ്ഡലത്തിൽ പെട്ട ആലുവ പറവൂർ കവലയിലെത്തിയപ്പോൾ ബസ് യാത്ര അവസാനിപ്പിച്ച് മന്ത്രി ഇറങ്ങി. ബസ് സ്റ്റോപ്പിൽ നിന്ന നാട്ടുകാരോട് തനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥന. പിന്നെ പാർട്ടിക്കാർ കൊണ്ടു വന്ന കാറിൽ മണ്ഡലത്തിലെ വോട്ടർമാരുടെ അടുത്തേക്ക്. ഇന്നു മുതൽ എറണാകുളത്ത് സജീവ പ്രചാരണത്തിനാണ് കണ്ണന്തനത്തിൻറെ തീരുമാനം. 

MORE IN KERALA
SHOW MORE