വോട്ട് തേടി പാലക്കാട് വികെ ശ്രീകണ്ഠൻ; ആലത്തൂരിൽ ആത്മവിശ്വാസത്തിലെന്ന് രമ്യ

alathoor-sreekandan-ramya
SHARE

യുഡിഎഫ് സ്ഥാനാര്‍ഥികളായ വികെ ശ്രീകണ്ഠന്‍ പാലക്കാട്ടും രമ്യ ഹരിദാസ് ആലത്തൂരിലും പ്രചാരണത്തിനിറങ്ങി. മുതിര്‍ന്ന നേതാക്കളെ നേരില്‍ കണ്ടതിന് ശേഷം യുഡിഎഫ് യോഗങ്ങളിലും സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു.

സ്വാതന്ത്ര്യസമര സേനാനി കര്‍ത്താറ്റ് ബാലചന്ദ്രന്റെ കണ്ണന്നൂരിലെ വീട്ടിലെത്തി വോട്ടു ചോദിച്ചുകൊണ്ടായിരുന്നു പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി വികെ ശ്രീകണ്ഠന്റെ തിരഞ്ഞെടുപ്പു പ്രചാരണം. പിന്നീട് മുസ്്ലീം ലീഗ് ഒാഫീസില്‍ യുഡിഎഫ് നേതൃയോഗം. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ക്രമീകരണം യോഗം ചര്‍ച്ച ചെയ്തു. 

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസും വോട്ടു തേടിയെത്തി. മണ്ഡലത്തിലെ മുതിര്‍ന്നനേതാക്കളെ സന്ദര്‍ശിച്ചശേഷമാണ് പ്രചാരണത്തിനിറങ്ങിയത്. മണ്ഡലത്തെ പരിചയപ്പെടാന്‍ എഴ് നിയമസഭാ മണ്ഡലങ്ങളിലും ഒാടിയെത്തുകയെന്നതാണ് പ്രധാനം. ആലത്തൂര്‍ ഇടതുകോട്ടയല്ലെന്നാണ് രമ്യയുടെ പ്രതികരണം.

ഇടതുസ്ഥാനാര്‍ഥികള്‍ തുടര്‍ച്ചയായി വിജയിക്കുന്ന രണ്ടു മണ്ഡലങ്ങളും തിരിച്ചുപിടിക്കുകയെന്നതാണ് യുഡിഎഫിന് വെല്ലുവിളി.

MORE IN KERALA
SHOW MORE