'ദിൽ മേം രാജീവ്, ദില്ലി മേം രാജീവ്'; പി രാജീവിന് മഹാരാജാസിൽ ആവേശ വരവേല്‍പ്പ്

rajeev-maharajas-18-03
SHARE

പി.രാജീവിന് എതിരാളിയായി ഹൈബി ഈഡന്‍ എത്തിയതോടെ എറണാകുളത്തെ പോരാട്ടത്തിന് ചൂടേറി. യുവാക്കളുടെ വോട്ടുറപ്പാക്കാന്‍ മഹാരാജാസ് കോളജിലെത്തിയ പി.രാജീവിന് വന്‍ സ്വീകരണമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഒരുക്കിയത്.

ദില്‍ മേം രാജീവ്, ദില്ലി മേം രാജീവ് എന്ന മുദ്രവാക്യവുമായാണ് എറണാകുളം മഹാരാജാസ് കോളജിലെത്തിയ ഇടതുമുന്നണി സ്ഥാനാര്‍ഥി പി.രാജീവിനെ വിദ്യാര്‍ഥികള്‍ വരവേറ്റത്. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണത്തിനു പിന്നാലെ ക്യാംപസ് മുഴുവന്‍ ചുറ്റക്കറങ്ങിയ രാജീവ് വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും വോട്ടുതേടി. മാഹാരാജാസ് കോളജുമായുള്ള ആത്മബന്ധം പി.രാജീവ് പങ്കുവച്ചു.

കെ.വി.തോമസിനു പകരം, ചെറുപ്പക്കാരനായ ഹൈബി ഈഡന്‍ എതിരാളിയായി എത്തിയതൊന്നും വിജയസാധ്യതയെ ബാധിക്കില്ലെന്നാണ് രാജീവിന്റെ പക്ഷം.

അരമണിക്കൂറിലേറെ മഹാരാജാസ് ക്യാംപസില്‍ ചെലവിട്ട രാജീവ് വിദ്യാര്‍ഥികള്‍ക്കൊപ്പം സെല്‍ഫിക്കും പോസ് ചെയ്താണ് മടങ്ങിയത്.

MORE IN KERALA
SHOW MORE