കഴിയുന്നത് കാട്ടില്‍ കുടില്‍ക്കെട്ടി; സർക്കാർ കണക്കിൽ സമ്പന്നർ

tribal-family
SHARE

കാട്ടില്‍ കുടില്‍ക്കെട്ടിക്കഴിയുന്ന മലയരയവിഭാഗത്തില്‍പെട്ട കുടുംബം സര്‍ക്കാര്‍ രേഖയിലെ സമ്പന്നപട്ടികയില്‍. പത്തനംതിട്ട ളാഹ വനമേഖലയ്ക്കുസമീപം കഴിയുന്ന കുടുംബത്തിന് കഴിഞ്ഞദിവസം റാന്നി സിവില്‍സപ്ലേ ഓഫീസില്‍ നിന്ന് ലഭിച്ചത് എ.പി.എല്‍ കാര്‍ഡ്. 

വീടെന്നു പറയാനൊന്നുമില്ല. ഏതാനും ടിന്‍ഷീറ്റ് വച്ചുമറച്ച ചുവരുകള്‍, മേല്‍ക്കൂര ടാര്‍പ്പോളിന്‍ ഷീറ്റ് വിരിച്ച് മൂടിയിട്ടുണ്ട്.സമ്പാദ്യമായുള്ളത് ഈ ഷെഡിലെ ഏതാനും പാത്രങ്ങളും ഒരുമണ്ണെണ്ണവിളക്കും മാത്രം. എന്നിട്ടും കഴിഞ്ഞദിവസം ഈ കുടുംബത്തിനനുവദിച്ച റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ദാരിദ്ര്യരേഖയ്ക്കു മുകളില്‍ എന്നും.

റേഷന്‍ കാര്‍ഡില്‍ കുടുംബത്തിലെ അംഗം സുശീലയുടെ പേര് ചേര്‍ത്ത് പുതുക്കാന്‍ നല്‍കിയതാണ്. തിരിച്ചുകിട്ടിയതാകട്ടെ എ.പി.എല്‍ കാര്‍ഡും. ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കരുതെന്നാണ് ഇവര്‍ക്ക് പറയാനുള്ളത്.

MORE IN KERALA
SHOW MORE