കണ്ണുതുറക്കാതെ മകള്‍; യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടിയുടെ കുടുംബം സഹായം തേടുന്നു

thiruvalla-attack
SHARE

തിരുവല്ലയിൽ കഴിഞ്ഞ ദിവസം യുവാവ് ആക്രമിച്ച പെൺകുട്ടിയുടെ കുടുംബം ചികിൽസ ചെലവിനായി സഹായം തേടുന്നു. കുമ്പനാട് സ്വദേശിയായ അജിൻ റെജി മാത്യുവാണ് യുവതിയെ ആദ്യം കുത്തിയതിനുശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചത്. 

എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിക്ക് 50 ശതാമാനിത്തിലേറേ പൊള്ളലേറ്റു. ബോധം ഇപ്പോഴും തിരികെ ലഭിക്കാത്ത പെൺകുട്ടി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഒരു ദിവസം മുപ്പത്തിനായിരം രൂപയ്ക്ക് മുകളിലാണ് ആശുപത്രയിൽ ചിലവാകുന്നത്. സാമ്പത്തികമായി ശേഷി കുറവുള്ള കുടുംബം ചികിൽസ ചിലവിനായി നട്ടം തിരിയുകയാണ്. അച്ഛന്‍ കൂലിപ്പണിക്കാരനായ കുടുംബം ഭാരിച്ച ചികിൽസ ചെലവുകളും മറ്റും താങ്ങാൻ കഴിയാതെ കഷ്ടപ്പെടുകയാണ്. മകളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സുമനസുകളുടെ സഹായവും പ്രാർത്ഥനയും തേടുകയാണ് കുടുംബം. മകള്‍ക്ക് ഇപ്പോഴും ബോധം തെളിഞ്ഞില്ലെന്ന് കുടുംബം പറഞ്ഞു. 

മാർച്ച് 12നാണ് തിരുവല്ല ചിലങ്ക ജംഗ്ഷനില്‍ വെച്ച് പെൺകുട്ടിയെ അജിന്‍ റെജി മാത്യു  പെട്രോളൊഴിച്ച് തീകൊളുത്തിയത്. കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതിന് ശേഷമാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. അക്രമം കണ്ട നാട്ടുകാര്‍ തന്നെ ഓടിക്കൂടിയാണ് വെള്ളം ഒഴിച്ച് തീ കെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അജിനേയും നാട്ടുകാര്‍ തന്നെയാണ് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.  

സഹായങ്ങള്‍ ഈ അക്കൗണ്ടിലേക്കാണ് അയക്കേണ്ടതെന്ന് ബന്ധുക്കള്‍ അറിയിച്ചു: വിജയകുമാർ ചരുവിൽ, കിഴക്കേമുറിയിൽ, അക്കൗണ്ട് നമ്പർ 38293294913, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അയിരൂർ ശാഖ. IFSC SBIN0070083.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.