വിദേശ പര്യടനത്തിന് പോയ ടൂറിസം വകുപ്പ് സെക്രട്ടറിയോട് ഉടൻ മടങ്ങിവരാന്‍ നിര്‍ദ്ദേശം

pinarayi5
SHARE

വിദേശ പര്യടനത്തിന് പോയ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിനോട് അടിയന്തിരമായി മടങ്ങിവരാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. തിരഞ്ഞെടുപ്പ് ചട്ടങ്ങളനുസരിച്ചുള്ള അനുവാദം വാങ്ങാതെ വിദേശത്തുപോയതിനെ തുടര്‍ന്നാണ് നടപടി. തിരഞ്ഞെടുപ്പാതിനാല്‍ അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രമെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വിദേശത്ത് പോകാവൂ എന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.  

തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ അനുസരിച്ചുള്ള പ്രത്യേക അനുമതി വാങ്ങാത്തതുകൊണ്ടും തിരഞ്ഞെടുപ്പ് നിരീക്ഷകയായി നിയമനം നല്കിയതുകൊണ്ടുമാണ് വിദേശ പര്യടനം വെട്ടിച്ചുരുക്കാന് ടൂറിസം സെക്രട്ടറി റാണിജോര്‍ജിനോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത്. .പാരിസില്‍ നടക്കുന്ന ടൂറിസം ട്രേഡ് ഫെയറില് പങ്കെടുക്കാനാണ് റാണി ജോര്ജ് യൂറോപ്പിലേക്ക് പൊയത്. പാരിസിലെ ഇന്ത്യന് എംബസിയോട് റാണി ജോര്ജിനോട് ഉടന് മടങ്ങിവരാനുള്ള സന്ദേശം കൈമാറാന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. 45 ദിവസം മുന്‍പ് വിദേശയാത്രക്ക് റാണിജോര്‍ജിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു, പക്ഷേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആ അനുമതിക്ക് സാധുതയില്ല. ചീഫ് സെക്രട്ടറിയുെട രേഖാമൂലമുള്ള അനുവാദം വാങ്ങേണ്ടതുണ്ട്. റാണിജോര്‍ജിന്റെ വിദേശയാത്രയുടെ പശ്ചാത്തലത്തില്‍  സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അത്യാവശ്യഘട്ടങ്ങളിലെ  വിദേശത്തേക്ക് പോകാവൂ എന്നും ഇതിന് രേഖാമൂലം പ്രത്യേക അനുവാദം വാങ്ങണമെന്നും പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. 2009 ല്‍അനുവാദമില്ലാതെ വിദേശയാത്രനടത്തിയതിന് ടോമിന്‍ജെ തച്ചങ്കിയെ സര്‍ക്കാര്‍ സസ്പെന്റ് ചെയ്തിരുന്നു. പ്രളയ സമയത്ത് ജര്‍മനിയില്‍പോയ കെ.രാജുവിനോട്മടങ്ങിവരാന്‍ പിണറായി സര്‍ക്കാരും നിര്‍ദ്ദേശിച്ചിരുന്നു. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.