പെരുന്തേനരുവി ഷട്ടർ തുറന്നത്് ഗുരുതര വീഴ്്ചയെന്ന്് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

perunthenaruvi-dam1
SHARE

പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടയണയിലെ ഷട്ടർ സാമൂഹ്യവിരുദ്ധർ തുറന്നത്് ഉദ്യോഗസ്ഥ തലത്തിലെ ഗുരുതര വീഴ്്ചയെന്ന്്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഏതാനും ആഴ്്ചകൾ മുന്‍പുവരെ ഡാമിന്് കാവൽക്കാർ ഉണ്ടായിരുന്നു.  ജീവനക്കാരെ കെ.എസ്്.ഇ.ബി ഒഴിവാക്കിയെന്ന് റിപ്പോർട്ടുണ്ടെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

മനുഷ്യജീവന്് ആപത്തുണ്ടാക്കുന്ന തരത്തിലുള്ള ഗുരുതര അലംഭാവമാണ്് പെരുന്തേനരുവിയിൽ നടന്നതെന്ന്്്് കമ്മീഷൻ നടപടിക്രമത്തിൽ വ്യക്തമാക്കി. ഡാമിൽ ജലനിരപ്പ്് താരതമ്യേന കുറവായതുകൊണ്ടാണ്് വലിയൊരു അപകടം ഒഴിവായത്്.  വാർത്തകളെ തുടർന്ന്് കമ്മീഷന്‍ സ്വമേധയാ രജിസ്റ്റർ ചെയ്തു. ഏതാനും ആഴ്്ചകൾ മുന്പ്് വരെ ഡാമിന്് കാവൽക്കാർ ഉണ്ടായിരുന്നെന്നും ജീവനക്കാരെ കെ എസ്് ഇ ബി ഒഴിവാക്കിയെന്നും റിപ്പോർട്ടുണ്ട ്്. കെ എസ്് ഇ ബി സെക്രട്ടറി, ജില്ലാ കളക്്ടർ, ജില്ലാപോലീസ്് മേധാവി എന്നിവർ മൂന്നാഴ്്ചയ്്ക്കകം   അന്വേഷണ റിപ്പോർട്ട്് സമർപ്പിക്കണം.  പെരുന്തേനരുവി പ്രോജക്്റ്റ്് മാനേജർ സംഭവമുണ്ടായ സാഹചര്യത്തെ കുറിച്ച്് വിശദീകരണം നൽകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രിയാണ് ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടത്.തടയണയെപ്പറ്റി വ്യക്തമായി ധാരണയുള്ളവരാണ് ഷട്ടര്‍ ഉയര്‍ത്തിയതെന്നാണ് കെ.എസ്.ഇ.ബി.യുടെ നിഗമനം.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.