ശ്രീനിവാസനെ കാണാൻ പി.രാജീവ്‌; പക്ഷെ വന്ന കാര്യം പറയാൻ മറന്നു

p-rajeev-visit-sreenivasan
SHARE

എറണാകുളത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ പി. രാജീവ്, നടൻ ശ്രീനിവാസനെ സന്ദർശിച്ചു. തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായായിരുന്നു സന്ദർശനം. എന്നാൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ വന്നകാര്യം പറയാൻ വിട്ടുപോയെന്നും പി.രാജീവ് സമൂഹമാധ്യമത്തിൽ കുറിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച സരസമായ കുറിപ്പ് പ്രേക്ഷകരും ഏറ്റെടുത്തു.

‘നടൻ ശ്രീനിവാസനെ എപ്പോൾ കണ്ടാലും ജൈവ കൃഷിയെ കുറിച്ചായിരിക്കും സംസാരം. ഞങ്ങൾ ഒന്നിച്ച് നടീൽ ഉത്സവങ്ങളിലും കൊയ്ത്തുത്സവങ്ങളിലും പങ്കെടുക്കാറുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉദയംപേരൂർ പഞ്ചായത്തിൽ വലിയ മുന്നേറ്റമാണ് കൃഷിയിൽ ഉണ്ടായത്. കൃഷി വർത്തമാനത്തിനിടയിൽ വോട്ട് അഭ്യർത്ഥിക്കാൻ മറന്നു പോയി.’–പി. രാജീവ് പറയുന്നു.

‍ഒരു മാസം മുൻപ് ഡബ്ബിങ്ങിനിടെ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വകാര്യ ആശുപത്രയിൽ വെന്റിലേറ്ററില്‍ ആയിരുന്നു അദ്ദേഹം. സുഖം പ്രാപിച്ചു വരുന്ന ശ്രീനിവാസൻ ഇപ്പോൾ വിശ്രമത്തിലാണ്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.