വോട്ടുതേടി പൂർവ്വവിദ്യാലയത്തിൽ സി.ദിവാകരൻ; കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണവും

c-divakaran-at-school
SHARE

തിരുവനന്തപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.ദിവാകരന്‍ വോട്ടുതേടി സ്വന്തം കലാലയത്തില്‍. പത്താംക്ലാസ് വരെ പഠിച്ച തമ്പാനൂര്‍ എസ്.എം.വി സ്കൂളിലാണ് ദിവാകരന്‍ എത്തിയത്. കുട്ടികളുമായി കലാലയ ഒാര്‍മകള്‍ പങ്കുവച്ച ദിവാകരന്‍ ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത് 

മന്ത്രിയായും എം.എല്‍.എയായും പലതവണ വന്നിട്ടുള്ള സ്വന്തം കലാലയത്തില്‍ ദിവാകരന്‍ വോട്ടുതേടിയെത്തുന്നത് ഇതാദ്യം. അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് പൂര്‍വവിദ്യാര്‍ഥിയെ സ്വീകരിച്ചു. പിന്നെ അധ്യാപകനായി ക്ലാസ് മുറിയിലേക്ക്. കലാലയ ഒാര്‍മകള്‍ പങ്കുവച്ച ദിവാകരന്‍ കുട്ടികളുടെ സംശയങ്ങള്‍ക്കും മറുപടി പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പമിരുന്ന് ഉച്ചഭക്ഷണം കഴിച്ചു. എല്ലാവരോടും വോട്ട് അഭ്യര്‍ഥിച്ച് അടുത്തസ്ഥലത്തേക്ക്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.