നവകേരള നിര്‍മാണത്തിന് മുസിരിസ് ബിനാലെ മൂന്നേകാല്‍ കോടി രൂപ നൽകും

kochi-muziris-biennale-324
SHARE

നവകേരള നിര്‍മാണത്തിന് കൊച്ചി മുസിരിസ് ബിനാലെ മൂന്നേകാല്‍ കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറും. പ്രളയശേഷം മന്ദീഭവിച്ച സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്തിന് ഉണര്‍വും ഉത്തേജനവും നല്‍കിയ ബിനാലെയുടെ നാലാം പതിപ്പിന് 29ന് തിരശീലവീഴും. രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ അഞ്ചുലക്ഷത്തിലധികം പേരാണ് ബിനാലെ കണ്ടത്.

ഒരു വനിത ക്യുറേറ്റ് ചെയ്ത ആദ്യ കൊച്ചി ബിനാലെ എന്നതിനപ്പുറം പ്രതിഷ്ഠാപനങ്ങളില്‍ ഉള്‍പ്പടെ ലിംഗസമത്വം ഉറപ്പാക്കിയാണ് ബിനാലെയുടെ നാലാം പതിപ്പ് സമാപനത്തോട് അടുക്കുന്നത്. വിദേശവിനോദ സഞ്ചാരികളുടെ വരവുവഴി സംസ്ഥാനത്തിന്റെ വിനോദസഞ്ചാരരംഗത്തും  വാണിജ്യ വ്യാപാരരംഗത്തും ഉണര്‍വുണ്ടായി. അഞ്ചുലക്ഷത്തിലധികം പേര്‍ കാഴ്ച്ചക്കാരായി എത്തിയെന്നത് കൊച്ചി ബിനാലെയ്ക്ക് ലഭിച്ച അംഗീകാരമായി ബിനാലെ ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടുന്നു. കലാസൃഷ്ടികളുടെ ലേലംവഴി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സമാഹരിച്ച മൂന്നേകാല്‍കോടി രൂപ ഉടന്‍സംസ്ഥാന സര്‍ക്കാരിന് കൈമാറും.

ബിനാലെയ്ക്ക് ആസ്പിന്‍ വാള്‍ സ്ഥിരംവേദിയാക്കുമെന്ന പ്രഖ്യാപനം അടുത്തതവണയെങ്കിലും യാഥാര്‍ഥ്യമാകണം. ആസ്പിന്‍വാളിനോട് ചേര്‍ന്നസ്ഥലത്ത് ബിനാലെയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വാടകയിനത്തില്‍  ഫൗണ്ടേഷന്‍ റവന്യുവകുപ്പിന് നല്‍കിയത് എട്ട് ‌ലക്ഷം രൂപയാണ്. 

നല്ല ഉദ്യമങ്ങള്‍ക്കിടയിലും ഇത്തരം ചില കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുകൂലമായ ഇടപെടലും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ആഗ്രഹിക്കുന്നു. 

MORE IN KERALA
SHOW MORE