ശബരിമലയിൽ മേളം ഒരുക്കുന്നത് കലാപീഠത്തിലെ വിദ്യാർഥികൾ

kalapeedam
SHARE

ശബരിമല ക്ഷേത്രസന്നിധിയിൽ ശ്രീധർമശാസ്താവിനുള്ള പൂജകൾക്ക് മേളം ഒരുക്കുന്നത് വൈക്കം കലാപീഠത്തിലെ വിദ്യാർഥികൾ. ദേവസ്വം ബോർഡിൻെ വൈക്കം കലാപീഠത്തിലെ മൂന്നാം വർഷ വിദ്യാർഥികളാണ് ആറാട്ട് ഉൽസവത്തിന് മേളം ഒരുക്കാൻ എത്തിയിരിക്കുന്നത് 

അയ്യപ്പസന്നിധിയിൽ ദീപാരാധനക്ക് പഞ്ചവാദ്യം ഒരുക്കുന്നത് കലാപീഠത്തിലെ വിദ്യാർഥികൾക്ക് പഠനത്തിൻെ ഭാഗം മാത്രമല്ല. പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നതിന് മുൻപ്  ഓരോ ശബരമല സന്നിധാനത്ത് ദേവന് വാദ്യങ്ങൾ കൊണ്ട് അർച്ചയർപ്പിക്കുന്നത് പുണ്യനിമിഷമാണ് . ദീപരാധ സമയത്തെ ചെമ്പടതാളത്തിലുള്ള പഞ്ചവാദ്യം ആസ്വദിക്കാൻ തീർഥാടകർ ചുറ്റും കൂടും

2005 മുതലാണ് വൈക്കം കലാപീഠത്തിലെ വിദ്യാർഥികൾ മേളത്തിനായി സന്നിധാനത്ത് എത്തിതുടങ്ങിയത്. ഓരോ മാസപൂജകൾക്കും ഓരോ ബാച്ച‌് വിദ്യാർഥികളാണ് എത്തുന്നത്

മൂന്ന് വർഷം നീണ്ടു നിൽക്കുന്ന ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയാണ് ദേവസ്വം ബോർഡിൻെ കലാപീഠത്തിൽ നിന്ന് ഇവർ പുറത്തിറക്കുന്നത്. അയ്യപ്പസന്നിധിയിലെ മേളത്തിന് പ്രത്യേക സമ്മാനങ്ങളും ദേവസ്വം ബോർഡ് നൽകും.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.