വികസനം കോഴിക്കോട് മുഖ്യവിഷയമാകും; എ. പ്രദീപ് കുമാര്‍

pradeepkumar
SHARE

ജനകീയര്‍ ഏറ്റുമുട്ടുന്ന കോഴിക്കോട്ടെ മുഖ്യപ്രചാരണ വിഷയം വികസനമായിരിക്കുമെന്ന് ഇടതു സ്ഥാനാര്‍ഥി എ. പ്രദീപ് കുമാര്‍. കോഴിക്കോട് നോര്‍ത്ത് മണ്ഡ‍ലത്തില്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ മുന്നോട്ടുവച്ചാണ്  ഇടതു സ്ഥാനാര്‍ഥിയുടെ പ്രചാരണം.  

സിറ്റിങ് എം.പി എം.കെ. രാഘവന്‍ തന്നെയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നടക്കാത്തതിനാല്‍ പരസ്യമായ പ്രചാരണത്തിനിറങ്ങിയിട്ടില്ല. ഇതിനിടെ ഇടതു സ്ഥാനാര്‍ഥി എ. പ്രദീപ് കുമാര്‍ മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ടു പിന്തുണ ഉറപ്പാക്കിയതിനു ശേഷം പരസ്യ പ്രചാരണത്തിലേക്കു കടന്നു. വികസന മുദ്രാവാക്യമാണ് മുഖ്യ പ്രചാരണ വിഷയം.

കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ അടച്ചുപൂട്ടാനൊരുങ്ങിയ  സര്‍ക്കാര്‍ സ്കൂളുകള്‍ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തിയതാണ് പ്രചാരണങ്ങളില്‍ മുഖ്യം. എം.പി. ആകുമ്പോള്‍ അതിനപ്പുറവും ചെയ്യാന്‍ കഴിയുമെന്നും ഉറപ്പുനല്‍കുന്നു. നഗരത്തില്‍ നടത്തിയ വിളംബര റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.