കേരളത്തിന്റെ മുഖ്യമന്ത്രി എത്താത്തിടത്ത് രാഹുൽ എത്തി; കണ്ണുനിറഞ്ഞ് കൃപേഷിന്റെ പിതാവ്

rahul-at-periya
SHARE

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്താത്തിടത്താണ് രാഹുല്‍ഗാന്ധി എത്തിയിരിക്കുന്നതെന്ന് കൃപേഷിന്റെ പിതാവ്. അടുത്തുവരെ വന്നിട്ട് മുഖ്യമന്ത്രി വീട്ടിലേക്ക് വന്നില്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടി തെറ്റ് ചെയ്തുവെന്ന ബോധ്യമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി വരാത്തതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കൃപേഷിന്റെയും, ശരത് ലാലിന്റെയും കല്ല്യോട്ഗ്രാമം രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ ആദ്യമെത്തിയത് കൃപേഷിന്റെ വീട്ടിൽ. ഓലമേഞ്ഞ ഒറ്റമുറിക്കൂരയ്ക്കുള്ളിൽ അച്ഛനേയും, അമ്മയേയും, സഹോദരിമാരേയും രാഹുൽ ആശ്വസിപ്പിച്ചു. വിങ്ങിപ്പൊട്ടിയ കൃഷണനെ തന്നോട് ചേർത്ത് സാന്ത്വനിപ്പിച്ചു. ശരത് ലാലിന്റെ വീട്ടിലെത്തിയ രാഹുൽ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ കേസ് സിബിഐക്ക് കൈമാറുമെന്ന്  അച്ഛനും സഹോദരിക്കും കോൺഗ്രസ് അധ്യക്ഷന്റെ ഉറപ്പ് നൽകി. ഈ കൃത്യം ചെയ്തവര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്ന് രാഹുല്‍ മനോരമ ന്യൂസിനോട് വ്യക്തമാക്കി

സുരക്ഷ കാരണങ്ങളെത്തുടർന്ന് ഇരുവരുടേയും ശവകുടീരത്തിന് സമീപം രാഹുൽ ഇറങ്ങിയില്ല. എന്നും കോൺഗ്രസ് പ്രസ്ഥാനം  ഒപ്പമുണ്ടാകുമെന്ന ഉറപ്പ് കുടുംബങ്ങൾക്ക് നൽകിയാണ് പാർട്ടി അധ്യക്ഷൻ മടങ്ങിയത്. മട്ടന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബിന്റെ ബന്ധുക്കളുമായി കണ്ണൂർ വിമാനത്തവളത്തിൽ വച്ച് കൂടിക്കാഴ്ച്ച നടത്തിയ  ശേഷമാണ് രാഹുൽ കാസർകോട്ട് എത്തിയത്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.