പൊന്നാനിയിൽ കോണ്‍ഗ്രസ് വോട്ടുകളില്‍ നോട്ടമിട്ട് എൽഡിഎഫ്‍; തര്‍ക്കങ്ങൾ പരിഹരിക്കാന്‍ യുഡിഎഫ്

anwar-kunjalikutty
SHARE

പൊന്നാനി മണ്ഡലത്തില്‍ കോണ്‍ഗ്രസ് വോട്ടുകളില്‍ നോട്ടമിട്ട് ഇടതുസ്ഥാനാര്‍ഥി പി.വി.അന്‍വര്‍ പ്രചാരണം തുടങ്ങിയതോടെ മേഖലയിലെ കോണ്‍ഗ്രസ്–ലീഗ് തര്‍ക്കം പരിഹരിക്കാന്‍ നേതാക്കളുടെ അടിയന്തരശ്രമം. ആര്യാടന്‍ മുഹമ്മദിന്റെയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും സാന്നിധ്യത്തിലാണ് തദ്ദേശസ്ഥാപനങ്ങളിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയത്. 

പൊന്‍മള, പൊന്‍മുണ്ടം, ചെറിയമുണ്ടം, ഒഴൂര്‍, കുറ്റിപ്പുറം തുടങ്ങിയ പഞ്ചായത്തുകളിലാണ് കാലങ്ങളായി കോണ്‍ഗ്രസ്...ലീഗ് ഭിന്നത തുടരുന്നത്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലും തുടരുന്ന തര്‍ക്കം പി.വി. അന്‍വറും ഇടതുപക്ഷവും മുതലാക്കുമെന്ന ഘട്ടത്തിലാണ് അടിയന്തിര സമവായ ശ്രമങ്ങള്‍ ആരംഭിച്ചത്. ലീഗുമായി ഇടഞ്ഞു നില്‍ക്കുന്ന സ്ഥലങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളെയെല്ലാം പി.വി. അന്‍വര്‍ നേരില്‍ കണ്ട് കൂടെ നിര്‍ത്താന്‍ കൂടി ശ്രമം ആരംഭിച്ചതോടെയാണ് പരിഹാരം. തദ്ദേശസ്ഥാപനങ്ങളിലെ അധികാരസ്ഥാനങ്ങള്‍ പങ്കുവച്ചും വിട്ടുകൊടുത്തും അതിവേഗം പ്രശ്നം പരിഹരിക്കാനായിരുന്നു ശ്രമം.

കോണ്‍ഗ്രസ് ഭിന്നത മുതലെടുക്കാന്‍ പി.വി. അന്‍വറിനെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് തന്നെയാണ് സമവായത്തിന് മുന്നിലുളളത്.പല പഞ്ചായത്തുകളിലും പതിറ്റാണ്ടുകളായി തുടരുന്ന കോണ്‍ഗ്രസ്...ലീഗ് ഭിന്നതയുടെ മുറിവ് ഒറ്റ ദിവസംകൊണ്ട് ഉണക്കാനാവുമോ എന്ന സംശയവും ബാക്കിയാണ്.

MORE IN KERALA
SHOW MORE