മാവേലിക്കരയിൽ പ്രചാരണത്തിരക്കില്‍ എൽഡ‍ിഎഫ്; ആത്മവിശ്വാസമെന്ന് ചിറ്റയം ഗോപകുമാർ

chittayam-gopakumar-13-03
SHARE

മാവേലിക്കര മണ്ഡലത്തിലെ പ്രചാരണത്തിൽ മേൽക്കൈ നേടിയതായി എൽ.ഡി.എഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാർ. ജനസമ്പർക്കത്തിന്‍റെ ഭാഗമായി വിവിധ നിയമസഭാ മണ്ഡലങ്ങളൂടെയുള്ള ഇടത് സ്ഥാനാർഥിയുടെ വാഹനപര്യടനം ആരംഭിച്ചു. 

മൂന്ന് ജില്ലകളിലായി പരന്നുകിടക്കുന്ന മണ്ഡലത്തിൽ വോട്ടർമാർക്ക് സുപരിചിതനാവുകയെന്ന ലക്ഷ്യത്തോടെയാണ് ചിറ്റയം ഗോപകുമാറിന്റെ വാഹനപര്യടനം പുരോഗമിക്കുന്നത്. ചങ്ങനാശേരി മണ്ഡലത്തിലെ കുറിച്ചി ഔട്ട് പോസ്റ്റിൽനിന്ന് തുടങ്ങിയ പര്യടനത്തിനൊപ്പം നൂറുകണക്കിന് പ്രവർത്തകരും ചേർന്നു. ജനസമ്പർക്കത്തിലൂടെ വികസനത്തിലൂന്നിയ പ്രചാരണമാണ് നടത്തുന്നതെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. മറ്റ് മുന്നണികളെക്കാൾ മുൻപേ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ഇടത് മുന്നണിക്ക് പ്രചാരണത്തിൽ മേൽക്കൈ നൽകി.

ചങ്ങനാശേരി, കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര നിയമസഭാ മണ്ഡലങ്ങളിലായിരുന്നു ആദ്യദിനം പര്യടനം പൂർത്തിയാക്കിയത്. നിയമസഭാ മണ്ഡലതലത്തിലും ബൂത്തുതലത്തിലുമുള്ള കൺവെൻഷനുകൾ വരുംദിവസങ്ങളിൽ നടക്കും.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.