സ്ഥാനാർഥി പ്രഖ്യാപനത്തിന് മുന്‍പെ പോസ്റ്ററുകൾ; പിന്നിൽ സിപിഎമ്മെന്ന് കോണ്‍ഗ്രസ്

adoor-prakash-poster-13-03
SHARE

ആലപ്പുഴ മണ്ഡലത്തിൽ അടൂർ പ്രകാശിനും കെ.സി.വേണുഗോപാലിനും വോട്ടഭ്യർത്ഥിച്ച് പോസ്റ്ററുകൾ. സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാത്ത മണ്ഡ‍ലത്തില്‍ ഇടതുപക്ഷത്തിന്റെ പണിയാണ് വ്യാജ പോസ്റ്ററുകളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു

കായംകുളത്താണ് അടൂര്‍ പ്രകാശിന് വോട്ടുചോദിച്ചുള്ള പോസ്റ്റ്റുകള്‍ പതിച്ചിരിക്കുന്നത്. 'ചരിത്ര നിയോഗം പോലെ കാലഘട്ട നിയോഗം പോലെ കെ സി യുടെ പിൻഗാമിയായി ആലപ്പുഴയിലേയ്ക്ക് ' എന്നാണ് തലക്കെട്ട്. എന്നാല്‍ ഇതേ കേസിക്ക് വോട്ടുചോദിച്ച് ആലപ്പുഴ നഗരത്തില്‍ ചുവരെഴുത്തുമുണ്ട്. ."എന്റ വോട്ട് ജന നന്മയ്ക്ക് ..യുഡിഫ് സ്ഥാനാർഥി െക സി വേണുഗോപാലിനെ വിജയിപ്പിക്കുക. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്നേ മുന്നണിയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ സിപിഎം പ്രവര്‍ത്തകരാണ് പോസ്റ്റര്‍ ഒട്ടിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് ആരോപിക്കുന്നു

ആറ്റിങ്ങലില്‍ പരിഗണിച്ചിരുന്ന അടൂര്‍ പ്രകാശിനെ എസ്എന്‍ഡിപിയുമായുള്ള അടുപ്പം കണക്കിലെടുത്ത് ആലപ്പുഴയിലേക്കും ശ്രമിച്ചിരുന്നു. എന്നാല്‍ അതുവേണ്ടെന്ന മുന്നറിയിപ്പാണ് എസ്എന്‍ഡിപി യോഗം ഇന്നറിയിച്ചത്

MORE IN KERALA
SHOW MORE