വന്യമൃഗങ്ങൾ പുല്‍പ്പള്ളിയുടെ ഉറക്കം കെടുത്തുന്നു

wayanad-wild-animals
SHARE

കര്‍ണാടക ബൈരക്കുപ്പ വനമേഖലയില്‍ നിന്നും ഇറങ്ങിവരുന്ന വന്യമൃഗങ്ങളാണ് വയനാട് പുല്‍പ്പള്ളിയുടെ ഉറക്കം കെടുത്തുന്നത്. കടുവയുടെ സാന്നിധ്യം ഈ മേഖലയില്‍ നിത്യസംഭവമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി കന്നുകാലികള്‍ ആക്രമിക്കപ്പെട്ടു. 

പുല്‍പ്പള്ളിയിലെ മറ്റിടങ്ങളെപ്പോലെതന്നെ കുരുമുളക് കൃഷി തന്നെയായിരുന്നു മരക്കടവിന്റെയും സമൃദ്ധിയുടെ അടിസ്ഥാനം..എന്നാല്‍ കുരുമുളക് തളര്‍ന്നതോടെ കര്‍ഷകര്‍ കാലി വളര്‍ത്തലിലേക്ക് ചേക്കേറി.

ഭൂരിഭാഗം വീടുകളിലും പശുവളര്‍ത്തലാണ് ഉപജീവനമാര്‍ഗം. കബനിയുടെ തീരപ്രദേശം കൂടിയായ മരക്കടവ് ഇതിന് അനുയോജ്യമായ ഇടം കൂടിയാണ്.

പക്ഷെ ഇപ്പോള്‍ കാലികളെ മേയ്ക്കാന്‍ പുറത്തേക്ക് വിടാന്‍ കര്‍ഷകര്‍ക്ക് ഭയമാണ്. ബൈരക്കുപ്പ് വനമേഖലയില്‍ നിന്നുള്ള കടുവയാണ് പ്രശ്നക്കാരന്‍. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി കാലികള്‍ ആക്രമിക്കപ്പെട്ടു. 

ഒരെണ്ണത്തിനെ കൊന്നുതിന്നു. ആക്രമിക്കപ്പെട്ട പശുക്കളുടെ പാല്‍ അളവ് കുത്തനെ കുറഞ്ഞതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.

കൂടുസ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായില്ല. ഇതോടപ്പം കാട്ടാനശല്യവും രൂക്ഷമാണ്. ഏറുമാടം കെട്ടിയാണ് കൃഷി സംരക്ഷണം. കാലാവസ്ഥാ വ്യതിയാനം തീര്‍ത്ത പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് ഇരുട്ടടിയാണ് വന്യമൃഗശല്യം.

MORE IN KERALA
SHOW MORE