പെട്രോൾ പമ്പിലെ ശുചിമുറി സൗകര്യം ചോദിച്ചു; വിദേശ വനിത നേരിട്ടത്: വിഡിയോ, രോഷം

petrol-pumb-issue-0503
SHARE

പെട്രോൾ പമ്പിലെ ശുചിമുറിയിൽ പ്രാഥമിക കൃത്യങ്ങൾക്കുള്ള അനുമതി ഉപഭോക്താക്കൾക്ക് മാത്രമാണെന്ന പമ്പ് ഉടമയുടെ കടും പിടുത്തത്തിൽ വലഞ്ഞത് വിനോദ സഞ്ചാരികളായ വിദേശികൾ. നിസ്സഹായരായ സ്ത്രീ ഉൾപ്പടയുള്ള ടൂറിസ്റ്റുകളുമായി പമ്പുടമ തർക്കിക്കുന്നതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വിദേശികൾ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറാണ് സംഭവം പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതോടെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം കത്തി. പൊൻകുന്നത്താണ് സംഭവം. എന്നാൽ വിദേശികൾ ടോയ്‌ലറ്റ് ഉപയോഗിച്ചുവെന്നും ആശയവിനിമയത്തിൽ സംഭവിച്ച പാളിച്ചയാണ് സംഗതി കുഴപ്പത്തിലാക്കിയതെന്നും പമ്പ് ഉടമ പറയുന്നു.

നാഷണൽ ഹൈവേകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന പെട്രോൾ പമ്പുകളിൽ പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം നിർബന്ധമായും നൽകണം എന്നിരിക്കെയാണ് ഈ സംഭവം. പ്രത്യേകിച്ച്, ഈ ദുരവസ്ഥ നേരിട്ടത് വിദേശ ടൂറിസ്റ്റുകൾക്കാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

MORE IN KERALA
SHOW MORE