മാലിന്യനീക്കം നിലച്ചു; കൊച്ചിയിൽ മാലിന്യക്കൂമ്പാരം

waste
SHARE

ബ്രഹ്മപുരത്തേക്കുള്ള മാലിന്യനീക്കം സ്തംഭിച്ചതോടെ കൊച്ചി നഗരത്തിലെ റോഡുകളില്‍ മാലിന്യക്കൂമ്പാരങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. വീടുകളിലും ഫ്ലാറ്റുകളിലും കുമിഞ്ഞുകൂടുന്ന മാലിന്യം എന്തുചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് നഗരവാസികള്‍. പ്രതിസന്ധി ഒരാഴ്ചത്തേക്ക് നീളുമെന്നാണ് കൊച്ചി നഗരസഭയുടെ നിലപാട്.

ബ്രഹ്മപുരത്തേക്കുള്ള മാലിന്യനീക്കം സ്തംഭിച്ചതോടെ ഗുരുതര പ്രതിസന്ധിയാണ് കൊച്ചി നഗരം അഭിമുഖീകരിക്കുന്നത്. വടവുകോട് പഞ്ചായത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകുന്നത് കൊച്ചി നഗരസഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ വീടുകളില്‍ നിന്നും ഫ്ലാറ്റുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നവരും ജോലി നിര്‍ത്തിവച്ചു. ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായതുമുതല്‍ ഇവര്‍ വീടുകളില്‍ നിന്നു മാലിന്യങ്ങള്‍ ശേഖരിക്കുന്നില്ല. ചീഞ്ഞുനാറാന്‍ തുടങ്ങിയ മാലിന്യങ്ങള്‍ എന്തുചെയ്യുമെന്നാണ് നഗരവാസികളുടെ ചോദ്യം.

ബ്രഹ്മപുരത്തെ അടിയന്തര പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരും. അതുവരെ അവിടെ മാലിന്യം തള്ളാന്‍ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്. നഗരസഭ മാലിന്യങ്ങള്‍ എടുക്കാതായതോടെ ഫ്ലാറ്റുകള്‍ക്ക് പുറത്ത് റോഡരികില്‍ ചാക്കിലും പ്ലാസ്റ്റിക് ബാഗുകളിലും മാലിന്യങ്ങള്‍ കൂട്ടിവച്ചിരിക്കുകയാണ് പലരും. 

MORE IN KERALA
SHOW MORE