ചിരിയും സൗഹൃദവും പങ്കുവെച്ച നിമിഷങ്ങൾ; ക്രിസോസ്റ്റം തിരുമേനിയെ കാണാന്‍ മുഖ്യമന്ത്രി

cm-visit-mar-chrysostom
SHARE

മാർത്തോമ സഭ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. പത്തനംതിട്ട കുമ്പനാടുള്ള  സ്വകാര്യ ആശുപത്രിയിലായിരുന്നു കൂടിക്കാഴ്ച.  

വർഷങ്ങളുടെ സൌഹൃദമാണ് കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയനും മാർത്തോമാ സഭയുടെ വലിയമെത്രാപ്പൊത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റവും തമ്മിലുള്ളത്. പത്തനംതിട്ട ജില്ലയിലെത്തിയ മുഖ്യമന്ത്രി, വലിയ തിരുമേനിയെ കാണാൻ സമയം കണ്ടെത്തുകതന്നെ ചെയ്തു. വാർധക്യസഹജമായ ക്ഷീണത്തെ തുടർന്ന് കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയിൽ വിശ്രമിക്കുന്ന ക്രിസോസ്റ്റം വലിയ തിരുമേനിക്കും മുഖ്യമന്ത്രിയെ കണ്ടപ്പോൾ ഏറെ സന്തോഷം. 

ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടു. തിരുമേനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. 

MORE IN KERALA
SHOW MORE