ബ്രഹ്മപുരം പ്ളാന്റിലെ തീയണയ്ക്കാന്‍ പാടുപെടുമ്പോഴും ബജറ്റില്‍ കോടികള്‍

kochi-corporation-1
SHARE

ബ്രഹ്മപുരം പ്ളാന്റിലെ തീയണയ്ക്കാന്‍ പെടാപാടുപെടുമ്പോഴും ഇതുവരെ നടപ്പാക്കാത്ത അടിസ്ഥാനസൗകര്യവികസനത്തിനായി ബജറ്റില്‍ കോടികള്‍ നീക്കിവച്ച് കൊച്ചി നഗരസഭയുടെ ഒളിച്ചുകളി.  പ്ളാന്റിന്റെ അടിസ്ഥാനസൗകര്യവികസനത്തിനും ലിച്ചെറ്റ് ട്രീറ്റ്മെന്റ് പ്ളാന്റിനുമായി മൂന്നകോടി രൂപയാണ് നീക്കിവച്ചത്. ഇതേവിഷയത്തില്‍ ബജറ്റ് സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ഇടയ്ക്ക് തടസ്സപ്പെട്ടു.

ബ്രഹിമപുരത്ത് പുതിയ പ്ളാന്റ് സജ്ജമാകുന്നതുവരെ പഴയ പ്ളാന്‍റ് തുടരുമെന്ന് നഗരസഭ ബജറ്റില്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ പഴയ പ്ളാന്റിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് മൂന്നുകോടി രുപ ബജറ്റില്‍ വകയിരുത്തി. എന്നാല്‍ പ്ളാന്റ് ആരംഭിച്ച് നാളിതുവരെ സ്വീകരിക്കാത്ത നടപടികള്‍ക്കായാണ് തുക ഉള്‍ക്കൊള്ളിച്ച നഗരസഭയുടെ ഒളിച്ചുകളി. പ്ളാന്റിനുള്ളില്‍ തീപിടിച്ചാല്‍ അത് കെടുത്താന്‍ ഇതുവരെ ഒരു ജലസംഭരണിപോലും സ്ഥാപിക്കാന്‍ നഗരസഭയ്ക്കായിട്ടില്ല. അഗ്നിശമനസേന എത്തിയാല്‍തന്നെ അതിനാല്‍ പരിമിതികള്‍ വളരെ വലുതാണെന്ന് ഇന്ന് കൊച്ചി നഗരവാസികളും തിരിച്ചറിഞ്ഞ ദിവസമാണ്. പ്രതിഷേധവുമായി ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തിയെങ്കിലും പിന്നീട് സമവായമായി.

ഇതിനെല്ലാം പുറമെ കൊച്ചി നഗരം പൊറുതിമുട്ടുന്ന കൊതുകുശല്യം അവസാനിപ്പിക്കാനായി നഗരസഭ പതിവുപോലെ പത്തുകോടി രൂപ വകയിരുത്തി. ഒന്നും രണ്ടുമല്ല പത്തുകോടി രൂപ. എന്നാല്‍ ശാസ്ത്രീയമായ സീവേജ് സംവിധാനം നടപ്പിലാകാതെ കൊതുകുനിര്‍മാര്‍ജനം നടക്കില്ലെന്നും നഗരസഭതന്നെ ചൂണ്ടിക്കാട്ടുന്നു.

MORE IN KERALA
SHOW MORE