ഒരുവേദിയില്‍ ഇരുപത് പദ്ധതികള്‍; മുഖ്യമന്ത്രിയുടെ ഉദ്ഘാടന മേള

cm-at-kasaragod
SHARE

ഒരുവേദിയില്‍  ഇരുപത് പദ്ധതികള്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രിയുടെ ഉദ്ഘാടന മേള. കാഞ്ഞങ്ങാട് വച്ചാണ് കാസര്‍കോട് ജില്ലയില്‍ പൂര്‍ത്തികരിച്ചതും നിര്‍മാണങ്ങള്‍ നടക്കാന്‍ പോകുന്നതുമായ  പദ്ധതികള്‍ ഒറ്റയടിക്ക് ഉദ്ഘാടനം ചെയ്തത്.

കാസര്‍കോട്ടെ പാര്‍ട്ടി പരിപാടിക്കു ശേഷമാണ് മുഖ്യമന്ത്രി കാഞ്ഞങ്ങാട് എത്തിയത്. ഒന്നര പതിറ്റാണ്ടുമുമ്പ് നിര്‍മാണം തുടങ്ങിയ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ  ബസ് സ്റ്റാന്‍ഡ്  ഉല്‍ഘാടനമായിരുന്നു പ്രധാന പരിപാടി. വാഹനങ്ങളോടാന്‍ തുടങ്ങിയിട്ട് മാസങ്ങളായ കെ.എസ്.ടി.പി.എ പദ്ധതിയില്‍ പെട്ട കാഞ്ഞങ്ങാട്-കാസര്‍കോട്  തീരദേശപാതയും മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു. ഒപ്പം കുടിവെള്ള പദ്ധതിയടക്കം വേറെയും 18 പദ്ധതികള്. ഏറ്റവും കൂടുതല്‍ പദ്ധതികളുള്ള  കാഞ്ഞങ്ങാട് നഗരസഭയ്ക്ക് ഉല്‍ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രശംസ.

കിഫ്ബിയില്‍ ഉള്‍പെടുത്തി നവീകരിക്കുന്ന സ്‌കൂളുകളുടെ പ്രവര്‍ത്തികളുടെ ഉല്‍ഘാടനവും നടന്നു. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷതയില്‍ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തിയായിരുന്നു മുഖ്യമന്ത്രിയുടെ ഉല്‍ഘാടനം.

MORE IN KERALA
SHOW MORE