തിരുവനന്തപുരം വിമാനത്താവളത്തിന് ആകാശ ഇടനാഴി; ഉദ്ഘാടനം ഗവർണർ നിർവഹിച്ചു

tvm-airport
SHARE

തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ ആകാശ ഇടനാഴിയുടേയും ,വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തിന്‍റെയും നിര്‍മാണ ഉദ്ഘാടനം ഗവര്‍ണര്‍ പി.സദാശിവം നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍  മന്ത്രി കടകംപള്ളി സുരേന്ദ്രനും സ്ഥലം എം.എല്‍.എ., വി. എസ്.ശിവകുമാറും പങ്കെടുത്തില്ല.വിമാനത്താവള സ്വകാര്യ വല്‍ക്കരണത്തില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ ആകാശ ഇടനാഴിയുടേയും വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തിന്‍റേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 12 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ പി.സദാശിവം നിര്‍വഹിച്ചു

കേന്ദ്ര മന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങിനെ അഭിസംബോധന ചെയ്തു. വിമാനത്താവള സ്വകാര്യവല്‍ക്കരണത്തില്‍ സര്‍ക്കാരില്‍ നിന്നുള്‍പ്പെടെ വിവിധ കോണുകളില്‍ നിന്നു പ്രതിഷേധമുയരുന്ന സമയത്ത് നടക്കുന്ന ചടങ്ങില്‍ നിന്നു മന്ത്രിയും സ്ഥലം എം.എല്‍.എയും വിട്ടു നിന്നു. ഒരുവിഭാഗം ജീവനക്കാര്‍ പ്രതിഷേധവുമായി ചടങ്ങ് നടക്കുന്ന വേദിക്കു പുറത്തു നിന്നു

MORE IN KERALA
SHOW MORE