റെയിൽവെ ഭൂമി പാട്ടത്തിനെടുത്ത് റോഡ് നിർമിച്ചു: ഹീറോസായി യുവാക്കൾ; ഉൽസവമാക്കി നാട്

road
SHARE

ഒരു കൂട്ടം യുവാക്കളുടെ എട്ടുവര്‍ഷത്തെ പരിശ്രമം യാഥാര്‍ത്ഥ്യമായ വാര്‍ത്തയാണിനി.മലപ്പുറം വാണിയമ്പലത്ത് യുവാക്കള്‍ പാട്ടത്തിനെടുത്തു നല്‍കിയ റെയില്‍വേ ഭൂമിയില്‍  റോഡ് യാഥാര്‍ത്ഥ്യമായാപ്പോള്‍ ഒരു നാട് അത് ഉല്‍സവമാക്കി മാറ്റി. എം.എല്‍.എ എ.പി അനില്‍കുമാറും പി.വി അബ്ദുള്‍ വഹാബ് എം.പിയും  ചേര്‍ന്നാണ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്

വാണിയമ്പലം ഹൈസ്ക്കൂള്‍–പൂളക്കുന്ന് റോഡ് റെയില്‍വേയുടെ ഭൂമിയിലൂടയാണ് കടന്നുപോയിരുന്നത്.അതിനാല്‍ തന്നെ അറ്റകുറ്റപണി നടത്താന്‍ കഴിഞ്ഞിരുന്നില്ല.റോഡ് നിറയെ കുഴിയും .. വാണിയമ്പലം ഹൈസ്കൂളിലെ വിദ്യാര്‍ഥികളും നാട്ടുകാരും ഉപയോഗിച്ചിരുന്നത് ഈ റോഡായിരുന്നു. ജനപ്രതിനിധികള്‍ ശ്രമിച്ചിട്ും ലഭിക്കാത്ത റെയില്‍വേ ഭൂമിയാണ് ഒരു കൂട്ടം യുവാക്കളുടെ പ്രയത്നത്തില്‍ 10 വര്‍ഷത്തേക്ക് പാട്ടത്തിന് ലഭിച്ചത്..പാട്ടത്തിനെടുക്കാനാവശ്യമായ പണം നല്‍കിയതും യുവാക്കളാണ്

എം.എല്‍.എ എ.പി അനില്‍കുമാര്‍ 15 ലക്ഷവും  പി.വി അബ്ദുള്‍ വഹാബ് എം.പി  5 ലക്ഷം രൂപയും റോഡു നിര്‍മാണത്തിനു നല്‍കി..പുതിയ റോഡ് കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു വിദ്യാര്‍ഥികള്‍. 10 വര്‍ഷം കഴിഞ്ഞാലും  കരാര്‍ കാലാവധി റയില്‍വേ  നീട്ടിനല്‍കുമെന്നാണ് യുവാക്കളുടെ പ്രതീക്ഷ

MORE IN KERALA
SHOW MORE