ഒടുവിൽ കുഞ്ഞിരാമൻ സമ്മതിച്ചു: പീതാംബരന്റെ വീട്ടിൽ പോയി

periya-murder22-2
SHARE

പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സിപിഎം പുറത്താക്കിയ എ. പീതാംബരന്റെ കുടുംബത്തെ വീട്ടിൽ പോയതായി മുൻ എംഎൽഎയും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ സ്ഥിരീകരിച്ചു. ‘തെറ്റു ചെയ്തതു പീതാംബരനാണ്. പിതാംബരനെ സംരക്ഷിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. പീതാംബരനെ ചോദ്യം ചെയ്യുന്നിടത്തേക്കല്ല പോയത്, സംഭവത്തിനു ശേഷം ഭീകരമായി ആക്രമിക്കപ്പെട്ട അയാളുടെ വീട്ടിലേക്കാണ്. 

വീട് കോൺഗ്രസ് പ്രവർത്തകർ പൂർണമായി അടിച്ചു തകർത്തു. പ്രായമായ രോഗിയായ അമ്മയെ ചവിട്ടി മൂലയ്ക്കു തള്ളി. 9ാം ക്ലാസ് വിദ്യാർഥിയായ മകളെ ഭീഷണിപ്പെടുത്തി. ഇതറിഞ്ഞാണ് ആ വീട്ടിൽ പോയത്. തകർക്കപ്പെട്ട ഒരു വീട് സന്ദർശിക്കുക എന്നതു ജനപ്രതിനിധിയുടെ കടമയായി കണ്ടാണു പോയത്. ഇതിനപ്പുറത്തേക്കു പ്രാധാന്യം നൽകേണ്ടതില്ല’ – കുഞ്ഞിരാമൻ പറഞ്ഞു

MORE IN KERALA
SHOW MORE