കേരള കോണ്‍ഗ്രസിലെ സീറ്റ് തർക്കം പരിഹരിക്കാൻ നിർണായക നീക്കം; ചർച്ച നടത്തി

kerala-congress
SHARE

ലോക്സഭ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസിലെ തമ്മിലടി അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിര്‍ണായക നീക്കം. ജനമഹായാത്രക്കിടെ കെഎം മാണിയുമായും പിജെ ജോസഫുമായും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. മുന്നണിയെ വെട്ടിലാക്കാതെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നാണ് നേതാക്കള്‍ക്ക് കോണ്‍ഗ്രസിന്‍റെ നിര്‍ദേശം.

ഘടകകക്ഷികളും ജയസാധ്യതയുള്ളവരെ സ്ഥാനാര്‍ഥികളാകണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. കോട്ടയത്തോ ഇടുക്കിയിലോ പി.ജെ. ജോസഫിന്‍റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസും ആഗ്രഹിക്കുന്നു. കേരള കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നം തീര്‍ന്നില്ലെങ്കില്‍ യുഡിഎഫ് നേതൃത്വം ഇടപെടാനുള്ള സാധ്യത ഏറെയാണ്. തര്‍ക്കം വഷളാകുന്നത് മുന്നണിക്ക് ഗുണം ചെയ്യില്ലെന്ന തിരിച്ചറിവാണ് ഇതിന് പ്രേരണ.

MORE IN KERALA
SHOW MORE