വിദ്യാർത്ഥികൾക്കായുള്ള വാക്ക് വിത്ത് സ്കോളർ പദ്ധതി; അട്ടിമറിക്കുന്നതായി ആരോപണം

collagefund
SHARE

കോളജ് വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കിയ വാക്ക് വിത്ത് സ്കോളര്‍ പദ്ധതി സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നുവെന്ന് ആരോപണം. ജൂണില്‍ ക്ലാസുകള്‍ തുടങ്ങുമ്പോള്‍ നല്‍കേണ്ട പണം അനുവദിച്ചത് അക്കാദമിക് വര്‍ഷത്തിന്റെ അവസാന നാളുകളില്‍ മാത്രം.ഇതോടെ ഫണ്ട് നേടിയെടുക്കാന്‍ കോളജുകള്‍ തട്ടികൂട്ട് പരിപാടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുവെന്നാണ് ആരോപണം

പഠനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന കുട്ടികളെ സിവില്‍ സര്‍വീസ് നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ വേണ്ടിയാണ് വാക്ക് വിത്ത് സ്കോളര്‍ പദ്ധതി നടപ്പാക്കുന്നത്. പുറമെ നിന്ന് വിദഗ്ധരെ കൊണ്ടുവന്ന് പ്രത്യേക പരിശീലനം നല്‍കുന്നതാണ് പാഠ്യപദ്ധതി.ഇതിനായി ഓരോ കോളജിനും ഒരുലക്ഷത്തി തൊണ്ണുറ്റിനാലായിരം രൂപയാണ് അനുവദിക്കുന്നത്. ഈ പണം അനുവദിക്കുന്നത് അക്കാദമിക് വര്‍ഷം തീരാന്‍ഒരുമാസം മാത്രം ബാക്കി നില്‍ക്കെ ജനുവരിയില്‍. ഈമാസം ഇരുപത്തിയെട്ടിനകം പരിപാടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കകുയും വേണം.

കോര്‍ഡിനേറ്റര്‍മാരായിട്ടുള്ള അധ്യാപകരുടെ കയ്യില്‍ നിന്ന് പണമെടുത്ത് പരിപാടി നടത്താനും സര്‍ക്കാര്‍ അനുവദിക്കുമ്പോള്‍ തിരികെ നല്‍കാമെന്നുമാണ് കോളേജ് വിദ്യഭ്യാസ വകുപ്പിലെ ഉന്നതരുടെ നിര്‍ദേശം. ഇതോടെ പല കോളേജുകളിലും കോര്‍ഡിനേറ്റര്‍മാരാകാന്‍ അധ്യാപകരെ കിട്ടാത്ത അവസ്ഥയാണ്

MORE IN KERALA
SHOW MORE