മരണത്തിലും അവർ ഒരുമിച്ചു കൈപിടിച്ചു; ഇനി ഓർമകൾ മാത്രം

kollom-accident
SHARE

കഠിനാധ്വാനിയായിരുന്നു ജലജ. ആട്ടിയ മാവ് ഇരുചക്ര വാഹനത്തിൽ കടകളിൽ എത്തിക്കുകയായിരുന്നു ജോലി. നേരത്തെ, പൊതിച്ചോറുകൾ സ്ഥാപനങ്ങളിൽ എത്തിച്ചു കൊടുക്കാറുണ്ടായിരുന്നു. പിന്നീടാണ് മാവ് ആട്ടി എത്തിക്കുന്ന ജോലിയിലേക്കു തിരിഞ്ഞത്. എല്ലാവർഷവും ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുമായിരുന്നു. 

സമീപത്തുള്ള സ്ത്രീകളോടൊപ്പം ട്രെയിൻ മാർഗമാണു പോയിരുന്നത്. ഇത്തവണ ഒറ്റയ്ക്കു പോകാൻ തീരുമാനിച്ചു. ജലജയെ കൊല്ലം റെയിൽവേ സ്റ്റേഷനിലാക്കുന്നതിനാണു മകൾ ആര്യ പോയത്. ഇരുവരുടെയും വീടുകൾ‌ തമ്മിൽ ഒരു മതിലിന്റെ വ്യത്യാസമേയുള്ളൂ. കൊല്ലത്തു നിന്നു കുളത്തൂപ്പുഴയിലേക്കു പോവുകയായിരുന്ന ബസ് വശത്തു കിടന്ന ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയാണ് അപകടം. ഇരുചക്രവാഹനം പൂർണമായി തകർന്നു. ജലജയുടെ ഭർത്താവ് മണികണ്ഠൻ ചിന്നക്കടയിൽ കയറ്റിറക്കു തൊഴിലാളിയാണ്

MORE IN KERALA
SHOW MORE