വയനാട് പഴുക്കുന്നു; വെയില്‍ നേരിട്ട് ഏല്‍ക്കുന്നവർ ജാഗ്രത

heat
SHARE

വയനാട് ജില്ലയില്‍ സൂര്യാതപ ഭീഷണി. ജില്ലയിലെ നിര്‍മ്മാണമേഖലയിലും മറ്റും പകല്‍ സമയം ജോലി ക്രമീകരണം നടത്തി ഉത്തരവിറക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ലേബര്‍ ഒാഫീസറോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റിരുന്നു. 

കാലാവസ്ഥ മാറ്റം കാരണം വയനാട് ജില്ലയില്‍ പകല്‍ ചൂട് ക്രമാതീതമായി കൂടുകയാണ്.ജില്ലയിൽ 2 പേർക്ക് ഈ വേനലിൽ ഇതുവരെ ഇതുവരെ സൂര്യാതപമേറ്റു.മേപ്പാടിയിലും വാളാടും ജോലിക്കിടെ സൂര്യാതപമേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. ഈ പശ്ചാത്തലത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശം,വെയില്‍ നേരിട്ട് എല്‍ക്കുന്ന തോട്ടം തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളി മേഖലകളിലുള്ളവര്‍ക്കാണ് അപകട സാധ്യത കൂടുതല്‍.

മെയ് 31 വരെ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് മണിവരെ ജോലി ഒഴിവ് അനുവദിക്കാന്‍ ലേബര്‍ ഒാഫീസ് ഇടപെടണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. പുതുക്കിയ സമയക്രമം ഉടന്‍ പുറപ്പെടുവിക്കണം.ഉച്ചസമയങ്ങളില്‍ തുറസായ സ്ഥാലത്ത് അധ്വാനിക്കുന്നവര്‍ സൂക്ഷിക്കണമെന്നും ശരീരത്തിലെ ജലാംശം നിലനിര്‍ത്തണമെന്നും ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കി. 

MORE IN KERALA
SHOW MORE