ആശ്വാസവാക്കുമായി രാഹുലിന്റെ വിളിയെത്തി; പൊട്ടിക്കരഞ്ഞ് മറുപടി: വിഡിയോ

kasaragod-murder-rahulgandhi
SHARE

കാസർകോട്ടെ അരുംകൊല ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മുഴുവൻ പ്രതികളെയും  പിടികൂടുന്നത് വരെ വിശ്രമമില്ലെന്നും കോൺഗ്രസ് ഒപ്പമുണ്ടാകുമെന്നും  രാഹുൽ ഗാന്ധി കൃപേഷിന്റെയും ശരത്തിന്റെയും കുടുംബത്തിന് ഉറപ്പു നൽകി. ഫോണിൽ വിളിച്ചാണ് കോൺഗ്രസ് അധ്യക്ഷൻ ഇരു കുടുംബങ്ങളെയും  ആശ്വസിപ്പിച്ചത്. 

യുഡിഎഫ് ജില്ലാ കണ്വീനർ എ. ഗോവിന്ദൻ നായരുടെ ഫോണിലേക്കാണ് രാഹുൽ ഗാന്ധിയുടെ വിളിയെത്തിയത്. കോൺഗ്രസ് അധ്യക്ഷന്റെ ആശ്വാസവാക്കുകൾ ഡിസിസി ജനറൽ സെക്രട്ടറി സി. ബാലകൃഷ്ണൻ തർജമ ചെയ്തു. 

രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് പ്രകാരം  ഫോൺ അവർക്ക് നേരിട്ട് നൽകിയെങ്കിലും ഹൃദയം പൊട്ടിയുള്ള കരച്ചിലാണ് തിരികെ കേട്ടത്. എന്തു പറയണമെന്ന് അറിയാതെ കോൺഗ്രസ് അധ്യക്ഷനും. കൃപേഷിന്റെയും ശരത് ലാലിന്റെയും വീട്ടിലേക്ക് വൈകാതെ വരുമെന്ന് ഉറപ്പു നൽകിയാണ് രാഹുൽ ഗാന്ധി ഫോൺ വച്ചത്. 

MORE IN KERALA
SHOW MORE