അഭിഭാഷക ദമ്പതികൾ തമ്മിലടിച്ചു; കോടതിയിൽ നാടകീയ രംഗങ്ങൾ

adv
പ്രതീകാത്മക ചിത്രം
SHARE

പാലക്കാട് സിവിൽ സ്റ്റേഷനിലെ കോടതി സമുച്ചയത്തിൽ അഭിഭാഷക ദമ്പതികൾ തമ്മിൽ കയ്യാങ്കളി. ഇരുവരും തമ്മിലുള്ള കേസിനായെത്തിയ ജില്ലയിലെ ക്രിമിനൽ അഭിഭാഷകൻ കോടതിക്കു മുന്നിൽ അഭിഭാഷകയായ ഭാര്യയുമായി ആരംഭിച്ച തർക്കമാണു പിന്നീട് അടിപിടിയിലെത്തിയത്.  അരിശം മൂത്ത അഭിഭാഷകൻ ഭാര്യയുടെ കാറിന്റെ കാറ്റ് തുറന്നുവിട്ടു.

കല്ലു കൊണ്ടു കുത്തി ചില്ലു തകർത്തു. കോടതി വളപ്പിലുണ്ടായിരുന്നവർ തടിച്ചുകൂടിയെങ്കിലും തടയാനോ പ്രശ്നത്തിലിടപെടാനോ ആരും ശ്രമിച്ചില്ല. പിങ്ക് പൊലീസ് എത്തി ഭാര്യയെ കോടതിയിൽനിന്നു മാറ്റി. തർക്കത്തിനുശേഷം ഇരുവരും കേസുമായി ഇന്നു കോടതിയിൽ നേർക്കുനേർ വരും.

MORE IN KERALA
SHOW MORE