ചരിത്രംതേടി ഇംഗ്ലണ്ടില്‍ നിന്നും; മഹാരാജാസിൽ ഇത് അത്യപൂര്‍വ സംഗമം

SHARE
maharajas-reunion

മഹാരാജാസ് ചരിത്രത്തില്‍ നാലുതലമുറയുടെ അത്യപൂര്‍വ സംഗമം. ഒന്നരനൂറ്റാണ്ട് മുമ്പ് മുതുമുത്തച്ഛന്റെ കാല്‍പ്പാദം പതിഞ്ഞ മണ്ണുതേടി പുതുതലമുറ എറണാകുളം  മഹാരാജാസ് കോളജിലെത്തി. മഹാരാജാസിന്റെ ആദ്യ പ്രിന്‍സിപ്പല്‍ ആല്‍ഫ്രഡ് ഫോബ്സ് സീലിയുടെ മൂന്നുതലമുറയിലെ കൊച്ചുമക്കളാണ് മുതുമുത്തച്ഛന്റെ ചരിത്രംതേടി ഇംഗ്ലണ്ടില്‍ നിന്ന് കൊച്ചിയിലെത്തിയത്. 

ചരിത്രമുറങ്ങുന്ന മഹാരാജാസിലേക്ക് മാരിയണ്‍ സീലിയും കുടുംബവും നടന്നുകയറിയത് സ്വന്തം വീട്ടിലെത്തിയ സന്തോഷത്തോടെയാണ്. ഒരു നൂറ്റാണ്ടിലധികം പഴക്കമുളള ലൈബ്രറി കെട്ടിടത്തില്‍ മുതുമുത്തച്ഛന്‍  ആല്‍ഫ്രഡ് സീലിയുടെ ചിത്രം കണ്ടെതോടെ കുടംബത്തിന് ആകെ അഭിമാനം  

1875 ല്‍ കോളജിന്റെ ആദ്യ പ്രിന്‍സിപ്പലായ ആല്‍ഫ്രഡ് സീലിയുടെ കുടുംബത്തിലെ  നാലാം തലമുറയാണ് ഇംഗ്ലണ്ട് സ്വദേശി മാരിയണ്‍ സീലി. . വര്‍ഷങ്ങള്‍ക്കിപ്പുറം കോളജ് അന്വേഷിച്ചെത്തിയതിന് പിന്നിലെ കഥയിങ്ങനെ

കഴിഞ്ഞ പത്തുവര്‍ഷമായി സീലിയുടെ അഞ്ചാം തലമുറക്കാരന്‍ റൂപര്‍ട് സീലി കേരളത്തിലുണ്ടെങ്കിലും അവരുടെ മുതുമുത്തച്ഛന്‍ കൊച്ചിയിലെ കോളജിന്റെ ആദ്യ പ്രിന്‍സിപ്പലായിരുന്നെന്ന കാര്യം അറിവില്ലായിരുന്നു. തിരച്ച് ഇംഗ്ലണ്ടിലെത്തി കുടംബാംഗങ്ങളോട് വിവരങ്ങള്‍ പങ്കുവച്ച് എല്ലാവരുമായും കോളജില്‍ വീണ്ടുമെത്തുമെന്നുറപ്പിച്ചാണ് മാരിയണ്‍ കോളജില്‍ നിന്ന് മടങ്ങിയത്.

1875 മുതല്‍ 1892 വരെ കോളജിന്റെ പ്രിന്‍സിപ്പലായിരുന്നു ആല്‍ഫ്രഡ് ഫോബ്സ് സീലി. പ്രിന്‍സിപ്പലായി വിരമിച്ച ശേഷം ഇംഗ്ലണ്ടിലേക്ക് മടങ്ങിയതിനാല്‍ സീലിയുടെ  കുടുംബാംഗങ്ങളെ പറ്റി കോളജ് അധികൃതര്‍ക്കും അറിവില്ലായിരുന്നു. സീലി കുംടുബം ചരിത്രമന്യേഷിച്ചെത്തിയതോടെ കോളജ് അധികൃതര്‍ക്കും സന്തോഷം.

MORE IN KERALA
SHOW MORE