പ്രളയദുരിതാശ്വാസം നിഷേധിക്കപ്പെട്ടാൽ ലോക്അദാലത്തില്‍ പരാതിപ്പെടാം; ഉത്തരവ്

kerala-flood-alappuzha
SHARE

പ്രളയദുരിതാശ്വാസ സഹായം നിഷേധിക്കപ്പെടുന്നവര്‍ക്ക് ഇനി പെര്‍മനന്റ് ലോക്അദാലത്തില്‍ പരാതിപ്പെടാം. ലോക് അദാലത്തിനെ അപ്പീല്‍ അതോറിറ്റിയായി തീരുമാനിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് ഉത്തരവ്.

നിയമസഹായം ഒടുവില്‍ ജനങ്ങളിലേക്കെത്തുകയാണ് . പ്രളയത്തില്‍ നഷ്ടപരിഹാരം നിഷേധിക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങാകുന്നതാണ് ഹൈക്കോടതിയുടെ ഉത്തരവ് . റവന്യു അധികൃതര്‍ സഹായത്തിന് അര്‍ഹതയില്ലെന്ന് വിധിച്ചാല്‍ കലക്ടറുെടയുടത്ത് ആദ്യഅപ്പീല്‍ നല്‍കാം. അവിടെയും അനുകൂല വിധിയുണ്ടായില്ലെങ്കില്‍ എല്ലാം മറക്കുക ഇതായിരുന്നു ഇതുവരെയുള്ള അവസ്ഥ. എന്നാല്‍ കലക്ടറും കൈമലര്‍ത്തിയാല്‍ അടുത്ത അപ്പീല്‍ പെര്‍മനന്റ് ലോക് അദാലത്തില്‍ നല്‍കാം .അതും ഫീസില്ലാതെ . വെള്ളക്കടലാസില്‍ അപ്പീല്‍ പെര്‍മനന്റ് അദാലത്തില്‍ സമര്‍പ്പിക്കാമെന്നതാണ് ഏറ്റവും വലിയ സൗകര്യം. സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഇത്തരത്തലുള്ള അപ്പീലുകള്‍ ഹൈക്കോടതിയും സുപ്രീംകോടതിക്കുമാത്രേ പരിഗണിക്കാനാകൂ എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.  നിയമം അതാണ് അനുശാസിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ ഘട്ടത്തില്‍ ഹൈക്കോടതി പ്രത്യേക അധികാരമുപയോഗിച്ചാണ് പെര്‍മനന്റ് ലോക് അദാലത്തിന് ഈ അധികാരം കൈമാറിയത്.

MORE IN KERALA
SHOW MORE