കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് ആവിയെഞ്ചിന്റെ സന്തോഷസവാരി

kochi-engine5
SHARE

കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് ആവിയെഞ്ചിന്റെ സന്തോഷസവാരി. ആവി എഞ്ചിനെ കുറിച്ച് കേട്ടുമാത്രമറിഞ്ഞവരാണ് യാത്രക്കാരായെത്തിയത് . <163 വര്‍ഷം പഴക്കമുള്ള എഞ്ചിനില്‍ യാത്രക്കാര്‍ക്കായി ഒരു ബോഗിയാണുള്ളത്.

കൂകിപ്പായുകയും കല്‍ക്കരി തിന്നുകയും ചെയ്യുന്ന തീവണ്ടിയെ കുറിച്ചുള്ള പാട്ടുമാത്രം കേട്ടിട്ടുള്ളവര്‍ക്ക് അത്ഭുതവും ഒപ്പം കൗതുകവുമായി ഈ ട്രെയിന്‍. 

കല്‍ക്കരിതിന്ന് പുകതുപ്പി സാവധാനമാണ് സൗത്ത് റയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്ക് ട്രെയിനെത്തിയത് . കയറും മുമ്പേ യാത്രക്കാര്‍ ട്രെയിന്‍ കണ്ടാസ്വദിച്ചു.

എഞ്ചിനൊരൊന്നര നൂറ്റാണ്ടിന്റെ പഴക്കമുണ്ട് . മുതുമുത്തച്ഛന്‍ ട്രെയിനിലെ യാത്രയ്ക്കും അതിനാല്‍ നിരക്ക് കൂടുതലായിരുന്നു വിദേശികള്‍ക്ക് ആയിരം സ്വദേശികള്‍ക്ക് 500 കുട്ടികള്‍ക്ക് മുന്നൂറ് . കണ്ടും കേട്ടും അറിഞ്ഞെത്തിയവരെ കൊണ്ട് ഞോടിയിടയില്‍ ട്രെയിന്‍ നിറഞ്ഞു. എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷനില്‍  നിന്ന് ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് ഇന്നും നാളെയും ട്രെയിന്‍ ഒാടും.

MORE IN KERALA
SHOW MORE