തുഷാറിനുമേൽ സമ്മർദ്ദമേറ്റി ബിജെപി; അമിത് ഷാ​യു​െട വാക്ക് നിർണായകം

bdjs
SHARE

പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് മത്സരിക്കുന്ന അഞ്ചു സീറ്റുകളിൽ മൂന്നെണ്ണത്തിൽ  ബിജെപിയുമായി അന്തിമ ധാരണയായി. വയനാട്, ആലത്തൂർ, ഇടുക്കി സീറ്റുകളിലാണ് പാർട്ടി മത്സരിക്കുക. പ്രധാനപ്പെട്ട രണ്ടുസീറ്റുകളിൽ ഉഭയകക്ഷി ചർച്ചയിൽ തീരുമാനത്തിൽ എത്താനായില്ല. അതേസമയം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളിയിൽ സമ്മർദ്ദം ഏറുകയാണ്.  

കൊച്ചിയിൽ ഇന്നലെ ചേർന്ന ബിജെപി-ബിഡിജെഎസ് ഉഭയകക്ഷി ചർച്ചയിലാണ് ബിഡിജെഎസിന്റെ സീറ്റുകൾ അഞ്ചണ്ണം എന്ന് ഉറപ്പിച്ചത്. ഇതിൽ മൂന്നെണ്ണത്തിൽ ഒന്നരമണിക്കൂർ നീണ്ട ചർച്ചയിലാണ് തീരുമാനത്തിൽ എത്തിയത്.  പിടിവലി ഇല്ലാതെ വയനാട്, ഇടുക്കി മണ്ഡലങ്ങൾക്ക് പുറമെ സംവരണ മണ്ഡലമായ ആലത്തൂരും ബിജെപി വിട്ടുനൽകി. ബിഡിജെഎസിന്റെ പ്രധാന ആവശ്യമായ തൃശൂർ വിട്ടുനല്കുന്നതിൽ ബിജെപി പ്രയാസം അറിയിച്ചു. തൃശൂർ, പാലക്കാട്, എറണാകുളം മണ്ഡലങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണം ലഭിക്കണം എന്ന ആവശ്യത്തിൽ ബിഡിജെഎസ് ഉറച്ചുനിന്നതോടെ രണ്ടാംഘട്ട ചർച്ചയ്ക്ക് പിരിയുകയായിരുന്നു.

നേരത്തെ എട്ടു സീറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ട ബിഡിജെഎസ് പിന്നീട് ചർച്ചയിൽ അയഞ്ഞു. അതെ സമയം തുഷാർ വെള്ളാപ്പള്ളി ഏതെങ്കിലും സീറ്റിൽ മത്സരിക്കണം എന്ന ആവശ്യത്തിൽ ബിജെപി സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങൾ സമ്മർദ്ദം തുടരുകയാണ്. ബിജെപി ദേശീയ അധ്യക്ഷൻ നിലപാട് കടുപ്പിച്ചാൽ മത്സരിക്കാനില്ലെന്ന തീരുമാനം ബിഡിജെഎസ് അധ്യക്ഷന് മാറ്റേണ്ടി വരും. 

MORE IN KERALA
SHOW MORE