വസന്തകുമാറിന്റെ മൃതദേഹത്തിനരികെ നിന്ന് ഫോട്ടോ; വിമർശനം കത്തി; മന്ത്രി പോസ്റ്റ് മുക്കി

kannanthanam-pulwama
SHARE

കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച വയനാട് സ്വദേശി വസന്തകുമാറിന്റെ വീട്ടില്‍ നിന്ന് മൃതദേഹത്തോടൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് അല്‍ഫോന്‍സ് കണ്ണന്താനം. വിമര്‍ശനത്തെ തുടർന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തു. 

''കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ വിവി വസന്തകുമാരിന്റെ സംസ്‌കാര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടന്നു. വസന്തകുമാറിനെ പോലുള്ള ധീരജവാന്മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുന്നത്'', ഇതായിരുന്നു പോസ്റ്റിനൊപ്പമുള്ള കുറിപ്പ്.

കണ്ണന്താനം ചെയ്തത് മൃതശരീരത്തോടുള്ള അനാദരവാണെന്ന് കൂട്ടവിമർശനമുയർന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ചിത്രം സെൽഫിയാണെന്ന തരത്തിൽ വിമർശനവും ട്രോളും ശക്തമായതിനെത്തുടർന്നാണ് പോസ്റ്റ് നീക്കം ചെയ്തത്. 

MORE IN KERALA
SHOW MORE