ജോണി ലൂക്കോസിന്റെ ‘അഭിമുഖം അനുഭവം’ പ്രകാശനം ചെയ്തു

johny-sir-book
SHARE

അഭിമുഖങ്ങളിലൂടെ അനുഭവങ്ങളും ജീവിതചിത്രങ്ങളും വരച്ചിട്ട് മനോരമ ന്യൂസ്, ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് രചിച്ച പുസ്തകം പുറത്തിറങ്ങി. ‘അഭിമുഖം അനുഭവം’ എന്ന പേരിലുള്ള പുസ്തകം, നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ, പി.ടി. തോമസ് എംഎൽഎക്ക് നൽകി പ്രകാശനം ചെയ്തു. മലയാള മനോരമക്ക് വേണ്ടി പ്രമുഖ വ്യക്തികളുമായി ജോണി ലൂക്കോസ് നടത്തിയ അഭിമുഖങ്ങളും അതുവഴി വരച്ചുവയ്ക്കുന്ന അവരുടെ ജീവിതരേഖയുമാണ് ഉള്ളടക്കം. സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ മേഖലകളിലെ പ്രമുഖരുടെ ജീവിതവും ഓര്‍മകളും പറയുന്ന പുസ്തകം ഒലീവ് ബുക്ക്‌സ് ആണ് പുറത്തിറക്കിയത്.

കൊച്ചിയിൽ, കൃതി പുസ്തകോത്സവത്തിൽ നടന്ന ചടങ്ങിൽ, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ, മനോരമ പത്രാധിപ സമിതിയംഗം ജയൻ ശിവപുരം, സഹീറ തങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു. ജോണി ലൂക്കോസ് മറുപടി പ്രസംഗം നടത്തി. കൃതി പുസ്തകോല്‍സവം ഞായറാഴ്ച കൊച്ചിയില്‍ സമാപിക്കും. 

MORE IN KERALA
SHOW MORE