തൃശൂരിൽ തലയെടുപ്പുള്ള സ്ഥാനാർഥി വരുമെന്ന് ബിജെപി; സാധ്യത ആർക്ക് ?

surendran-pssreedaran
SHARE

തൃശൂര്‍ മണ്ഡലത്തില്‍ കെ.സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയേറി.  തലയെടുപ്പുള്ള നേതാക്കളില്‍ ഒരാള്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. ബിഡിജെസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മല്‍സരിക്കാനുള്ള സാധ്യത തള്ളുന്നതാണ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന.  

തൃശൂര്‍ ലോക്സഭാ മണ്ഡലം ബി.ജെ.പി കണ്ണുവയ്ക്കുന്നതിന്റെ കാരണമിതാണ്. കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ ഏഴു മണ്ഡലങ്ങളിലായി കിട്ടിയ വോട്ട്. രണ്ടു ലക്ഷത്തി നാലായിരം വോട്ട്. ലോക്സഭ , നിയമഭ തിരഞ്ഞെടുപ്പുകളില്‍

വോട്ടിങ് രീതി വ്യത്യാസമുണ്ടെന്നാണ് ഈ ആത്മവിശ്വാസത്തെ നേരിടാന്‍ യു.ഡി.എഫും എല്‍.ഡി.എഫും പറയുന്നത്. തൃശൂര്‍ ജില്ലയുടെ പാര്‍ട്ടി ചുമതലയുള്ള കെ.സുരേന്ദ്രന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവിടെ ക്യാംപ് ചെയുന്നുമുണ്ട്. ശബരിമല വിഷയത്തില്‍ കൂടുതല്‍ വോട്ടു കിട്ടുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിയ്ക്ക്. കെ.സുരേന്ദ്രന്‍ മല്‍സരിക്കുമെന്ന സൂചന

ശക്തമായതോടെ എതിര്‍ ഗ്രൂപ്പ് എ.എന്‍.രാധാകൃഷ്ണനെ തൃശൂരില്‍ ഇറക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ആര്‍ജവമുള്ള കരുത്തുള്ള ബി.ജെ.പി. നേതാവ് തൃശൂരില്‍ മല്‍സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് തന്നെ

വ്യക്തമാക്കിയതോടെ സുരേന്ദ്രന്‍റെ മണ്ഡലം തൃശൂരാണെന്ന് ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍.

ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ഉള്‍പ്പെടെ കെ.സുരേന്ദ്രനെ പിന്തുണയ്ക്കുന്നവരുമാണ്. ബി.ജെ.പി. സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണനാണ് തൃശൂരില്‍ എതിര്‍വിഭാഗമായ പി.കെ.കൃഷ്ണദാസ് പക്ഷത്തുള്ളത്. തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മല്‍സരിക്കാന്‍ ഉന്നമിടുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയോടെ ബി.ഡി.ജെ.എസിന് തൃശൂര്‍ സീറ്റ് കൊടുക്കില്ലെന്നും   വ്യക്തമായി.

MORE IN KERALA
SHOW MORE