പെന്‍ഷനും പലിശയ്ക്കും ചെലവാകുന്ന തുകയില്‍ വന്‍ വര്‍ധനയെന്ന് സിഎജി

pension-cig
SHARE

സംസ്ഥാനത്ത് പെന്‍ഷനും പലിശക്കും ചെലവാകുന്ന തുകയില്‍ വന്‍ വര്‍ധനയെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. റവന്യൂകമ്മി പൂജ്യമാക്കുകയെന്ന ലക്ഷ്യത്തില്‍ നിന്നും സംസ്ഥാനം ഏറെ ദൂരെയാണ്. കേന്ദ്രഫണ്ട് വിനിയോഗത്തിലും, ഫണ്ട് വിനിയോഗത്തിലെ ബില്ല് നല്‍കുന്നതിലും സംസ്ഥാനത്തിന് വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. 

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നിയമസഭയില്‍ വെച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പെന്‍ഷനും പലിശക്കും റെക്കോഡ് തുകയാണ് ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂചെലവിന്റെ 19.95 ശതമാനം ചെലവഴിച്ചാണ് പെന്‍ഷന്‍ നല്‍കിയത്. വിവിധ വായ്പകളുടേയും മറ്റും പലിശ നല്‍കാന്‍ മാത്രം 15.13 ശതമാനം പണവും ചെലവായി. ഇവ രണ്ടുംചേര്‍ന്നാല്‍,, ആകെ ചെലവിന്റെ 35 ശതമാനം വരും. ഇതിനുപുറമെയാണ് ശമ്പളത്തിനായി വേണ്ടിവരുന്ന വലിയ തുക. 16,929 കോടി രൂപയുടെ റവന്യൂ കമ്മിയുള്ള സംസ്ഥാനത്തിന് റവന്യൂകമ്മി പൂജ്യമാക്കുകയെന്ന ലക്ഷ്യം എളുപ്പമല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേന്ദ്രഫണ്ട് വിനിയോഗത്തില്‍ സംസ്ഥാനത്തിന് ഗുരുതര വീഴ്ചയുണ്ടായി. രണ്ടു വര്‍ഷം മുന്‍പ് അനുവദിച്ച ഫണ്ടിനു പോലും ബില്ല് ലഭ്യമാക്കിയിട്ടില്ല. 2016–17 ലെ ഇരുപതു ബില്ലുകളും 2017–18ലെ 38 ബില്ലുകളും ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

MORE IN KERALA
SHOW MORE