വേദിയിലും സദസിലും ഒരേ പോലെ കണ്ണും മനസും എത്തുന്ന മുഖ്യമന്ത്രി; വൈറല്‍ കുറിപ്പ്

ardra-balan-pinarayi
SHARE

നിലപാടുകളിൽ വെളളം ചേർക്കാത്ത രാഷ്ട്രീയ നേതാവായിട്ടാണ് കേരളം മുഖ്യമന്ത്രി പിണറായി വിജയനെ അടയാളപ്പെടുത്തുന്നത്. മുഖനോട്ടമില്ലാതെ പറയേണ്ടത് പറയേണ്ട പോലെ പറയുന്ന മറയില്ലാത്ത നേതാവായിട്ടാണ് പിണറായിയെ രാഷ്ട്രീയ കേരളം അടയാളപ്പെടുത്തുന്നതും. പിണറായി വിജയന്റെ നിരീക്ഷണ പാടവവും സംസാരവും പത്രസമ്മേളനങ്ങളുമെല്ലാം ഇടതുപക്ഷ ചായ്‍വില്ലാത്തവരെ പോലും ആകർഷിക്കുന്നതിന് കേരളം സാക്ഷിയായതാണ്. 

വലിയ ചടങ്ങുകളിലാണ് സംസാരിക്കുന്നതെങ്കിലും മുഖ്യമന്ത്രി പറയാനുള്ളത് പറയുമെന്നാണ് ഉദ്യോഗസ്ഥവൃന്ദങ്ങളും സാക്ഷ്യപ്പെടുത്തുന്നത്.വേദിയിലും സദസ്സിലുമുള്ള എല്ലാവരെയും ഒരേസമയം നിരീക്ഷിക്കുകയും പരിഗണന നല്‍കുകയും ചെയ്യുന്ന മുഖ്യമന്ത്രിയെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ആര്‍ദ്രാ ബാലചന്ദ്രന്‍ എന്ന അവതാരക. ആർദ്രയുടെ കുറിപ്പ് നിമിഷങ്ങൾക്കകം വൈറലാകുകയും ചെയ്തു. 

ആർദ്രാ ബാലചന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

Attention for detail എല്ലാ കാലത്തും, ആരിലായാലും, ആകര്‍ഷിച്ചിട്ടുള്ള ഒരു സ്വഭാവമാണ്. പക്ഷെ ഇന്നിത്തിരി കൂടുതല്‍ ഞെട്ടി! 

Ascend Kerala 2019 വേദിയില്‍, ഒരു പ്രസംഗം നടക്കുകയാണ്. അവതാരകയുടെ റോള്‍ സംസാരത്തെക്കാള്‍ കൂടുതല്‍ observation ആണെന്ന് തോന്നാറുണ്ട്, പ്രത്യേകിച്ചും ഞാന്‍ കൂടുതല്‍ ചെയ്യാറുള്ള ഇത്തരം സര്‍ക്കാര്‍ പരിപാടികളില്‍. Protocol, ego, rules – ഒരു പാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. അങ്ങനെ വേദിയില്‍ ഇരിക്കുന്ന വിശിഷ്ട അതിഥികളെ സാകൂതം നോക്കി നില്‍ക്കുന്നതിനിടെ ഒരു കൈ പൊങ്ങുന്നത് കണ്ടു. ഞാന്‍ കണ്ണൊന്നു കൂടി അടച്ചു തുറന്നു. സംഭവം അത് തന്നെ, മുഖ്യമന്ത്രി വിളിക്കുന്നു.

ഇത്തിരി പുളകം കൊണ്ടെന്നു പറയുന്നതില്‍ ചമ്മല്‍ ഒന്നുമില്ല; കാരണം ഇത് പതിവുള്ളതല്ല. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അദ്ദേഹം പങ്കെടുത്ത പത്തു വേദികളില്‍ എങ്കിലും അവതാരക ആയിട്ടുണ്ട്; എന്താവശ്യത്തിനും PS-നെ വിളിക്കുകയോ അല്ലെങ്കില്‍ കൂടെ ഇരിക്കുന്ന IAS ഉദ്യോഗസ്ഥരോട് പറയുകയോ ആണ് പൊതുവെ കണ്ടിരിക്കുന്നത്.

Chief Secretary റ്റോം ജോസ് സാറിന്റെ നോട്ടം കൂടി കണ്ടപ്പോ എന്നെ തന്നെ എന്ന് മനസ്സിലായി, ഞാന്‍ (almost) ഓടി.

പ്രസംഗങ്ങളിലും പത്രസമ്മേളനങ്ങളിലും പൊതുവെ ഉള്ള കാര്‍ക്കശ്യം തീരെ ഇല്ലാതെ, audience ഭാഗത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു: ‘K.J. Maxi MLA മുന്നില്‍ കൂടി നടന്നു വന്നു, പക്ഷെ പുറകിലെവിടെയോ പോയി ഇരുന്നു. മുന്നില്‍ കൊണ്ടിരുത്തണം. MLA ആണല്ലോ. അതാണ് അതിന്റെ ശരി.’

തിരികെ വന്നു KSIDC ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. 3 മിനിറ്റിനു ശേഷം കണ്ടു – MLA മുന്‍നിരയില്‍ ഉപവിഷ്ടന്‍ ആയിട്ടുണ്ട്. വീണ്ടും വേദിയിലേക്ക് നോക്കിയപ്പോ FICCI National President Sandeep Somany ഇംഗ്ലീഷില്‍ പറഞ്ഞ എന്തോ ആവശ്യം + തമാശ കേട്ട് ചിരിക്കുകയാണ് മുഖ്യന്‍.

അപ്പൊ പിടി കിട്ടി, നമ്മുടെ ഒക്കെ observation എന്ത് observation. ഇതല്ലേ real deal!  വേദിയിലും സദസ്സിലും ഒരു പോലെ കണ്ണും മനസ്സും എത്തുന്ന കുമ്പിടി act! 

പ്രളയകാലത്തെ പത്രസമ്മേളനങ്ങള്‍ കണ്ടപ്പോള്‍ തുടങ്ങിയ ആരാധന ഇന്ന് ലേശം മൂര്‍ച്ഛിച്ചു! ശുഭം.  

MORE IN KERALA
SHOW MORE