'ആരുടെയും സമയം കവരുന്നില്ല’; ചിരി പടര്‍ത്തി, കയ്യടി നേടി പിണറായി: വിഡിയോ

pinarayi-vijayan
SHARE

പങ്കെടുക്കുന്ന ഓരോ അതിഥിയും സംസാരിക്കേണ്ട സമയം കൃത്യമായി മുമ്പേ നിശ്ചയിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ നോട്ടീസ് തയാറാക്കുകയും ചെയ്ത ശേഷമാണ് കൊച്ചിയില്‍ വ്യവസായ വകുപ്പ് 'അസന്‍ഡ്' നിക്ഷേപക സംഗമം സംഘടിപ്പിച്ചത്. പക്ഷേ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു എത്താതിരുന്നിട്ടു കൂടി ഉദ്ഘാടന സെഷനില്‍ തന്നെ പരിപാടിയുടെ സമയക്രമം ആകെ താളം തെറ്റി. 

ഈ സാഹചര്യത്തിലാണ് സമയത്തിന്‍റെ വില സരസമായി ഓര്‍മിപ്പിച്ചു കൊണ്ട്  മുഖ്യമന്ത്രി തന്‍റെ പ്രസംഗം വെട്ടിക്കുറച്ചത്. സംഘാടകര്‍ നിശ്ചയിച്ച ഷെഡ്യൂള്‍ അനുസരിച്ച് 11 മണി മുതല്‍ 11.20 വരെയായിരുന്നു മുഖ്യമന്ത്രി സംസാരിക്കേണ്ടിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചപ്പോള്‍ തന്നെ സമയം 11.15 പിന്നിട്ടിരുന്നു. ഈ ഘട്ടത്തിലാണ് ആരുടെയും സമയം കവരാന്‍ താന്‍ മെനക്കെടുന്നില്ലെന്ന മുഖവുരയോടെ മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. നിറഞ്ഞ ചിരിയോടെയാണ് സദസ് മുഖ്യമന്ത്രിയുടെ ഈ മുഖവുര  കേട്ടതും. കഷ്ടിച്ച് എട്ടു മിനിട്ടില്‍ താഴെ മാത്രം നീണ്ട പ്രസംഗം മുഖ്യമന്ത്രി അവസാനിപ്പിച്ചതും സമയത്തെ കുറിച്ച് ഓര്‍മിപ്പിച്ചു കൊണ്ടു തന്നെ. സ്വാഗത പ്രസംഗവും മറ്റും നീണ്ടു പോയതിന്‍റെ പേരില്‍ പരസ്യമായി ക്ഷോഭിച്ചിട്ടുളള മുന്നനുഭവങ്ങള്‍ ഉളളതു കൊണ്ടു തന്നെ മുഖ്യമന്ത്രിയുടെ സരസമായ ഇടപെടല്‍ ചിരിക്കൊപ്പം സദസിന് കൗതുകവും പകര്‍ന്നു. വിഡിയോ കാണാം.

MORE IN KERALA
SHOW MORE