വ്യവസായികളോടുള്ള മനോഭാവം മാറണമെന്ന് പിണറായി വിജയൻ

pinaray
SHARE

വ്യവസായങ്ങള്‍ക്ക് മുടക്ക് വരുത്തുന്നവരാകരുത് ഉദ്യോഗസ്ഥരെന്ന് മുഖ്യമന്ത്രി . വ്യവസായങ്ങള്‍ തുടരാെനത്തുന്നവര്‍ നമ്മളെ കൈകാര്യം ചെയ്യാന്‍ വരുന്നവരാണെന്ന മനോഭാവം എല്ലാവരും ഉപേക്ഷിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കൊച്ചിയില്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

വില്ലേജ് ഓഫിസു മുതല്‍ സെക്രട്ടേറിയേറ്റ് വരെയുളള മുഴുവന്‍ സര്‍ക്കാരോഫീസുകളിലും ഈ സമീപനം ഉറപ്പാക്കണമെന്ന് മുന്നറിയിപ്പിന്‍റെ സ്വരത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്.  ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനപ്രതിനിധികളും വ്യവസായികളോടുളള മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.

കൊച്ചിയില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച അസന്‍ഡ് നിക്ഷേപക സംഗമത്തില്‍ മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രിയും വിവിധ സംരംഭക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.