വാഹനം മറികടക്കുന്നതിൽ തർക്കം; ബസിന് നേരെ വെടിയുതിർത്ത് വിദ്യാർഥികൾ

kozhikode-tourist-bus-10
SHARE

കോഴിക്കോട് വാഹനം മറികടക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ടൂറിസ്റ്റ് ബസിന് നേരെ വിദ്യാർഥികൾ വെടിയുതിർത്തു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ രാമനാട്ടുകരയിലാണ് സംഭവം. 

മലപ്പുറം ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസിന് നേരെ കാറിലെത്തിയ വിദ്യാർത്ഥികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ– ദേശീപാതയിലൂടെ കാറിൽ യാത്ര ചെയ്ത വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കമുണ്ടായി. പലതവണ ബസിനെ മറികടന്ന് വിദ്യാർത്ഥികൾ പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവിൽ മേൽപ്പാലത്തിൽ എത്തിയപ്പോൾ എയർഗൺ ഉപയോഗിച്ച് ബസിന് നേരെ വെടിയുതിർത്തു. 

ബസ് ജീവനക്കാരാണ് ഫറോക്ക് പൊലീസിൽ വിവരം അറിയിച്ചത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ കാറ് കണ്ടെത്തി. രാമനാട്ടുകര സ്വദേശികളായ രണ്ട് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. വാടകയ്ക്കെടുത്ത കാറിലാണ് വിദ്യാർത്ഥികൾ യാത്ര ചെയ്തത്. ലൈസൻസ് ആവശ്യമില്ലാത്ത എയർഗണ്ണാണ് ഇവർ ഉപയോഗിച്ചത്. സംഭവശേഷം നിർത്താതെ പോയ ബസ് , പൊലീസ് പിന്നീട് കണ്ടെത്തി. എന്നാൽ നാശനഷ്ടമോ ആളപായമോ ഇല്ലാത്തതിനാൽ പരാതിയില്ലെന്ന് ഇവർ അറിയിച്ചതായി ഫറോക്ക് പൊലീസ് പറഞ്ഞു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.