പ്രളയത്തെ തോല്‍പിച്ച നാട്ടിൽ കേരള കാൻ; വടക്കൻ പറവൂരിൽ വൻ പൊതുജന പങ്കാളിത്തം

kerala-can-paravoor
SHARE

കരുതലിന്റെയും പ്രതിരോധത്തിന്റെയും സന്ദേശവുമായി മനോരമ ന്യൂസ് കേരള കാൻ ദൗത്യം വടക്കൻ പറവൂരിൽ. വടക്കൻ പറവൂർ തേലത്തുരുത്തിൽ സംഘടിപ്പിച്ച കേരള കാൻ കാൻസർ നിർണയ ക്യാംപും പൊതുസമ്മേളനവും  പൊതുജന പങ്കാളിത്തത്താൽ സജീവമായി.

യുവചലച്ചിത്രനടൻ ആൻസനാണ്  തേലത്തുരുത്തിലെ കേരള കാൻ ദൗത്യത്തിന് തിരി കൊളുത്തിയത്.  മനസിനു കരുത്തുണ്ടെങ്കിൽ ശരീരത്തിന്റെ ഏതു രോഗാവസ്ഥയെയും തോൽപ്പിക്കാമെന്ന്   സ്വന്തം ജീവിതത്തെ ഉദാഹരിച്ച് ആൻസൻ പറഞ്ഞു.

തുടർന്ന് നടന്ന കാൻസർ നിർണയ ക്യാമ്പിലെ സേവനങ്ങൾ  മുന്നൂറിലേറെ ഗ്രാമവാസികൾ പ്രയോജനപ്പെടുത്തി. അർബുദ ചികിൽസാ ചെലവ് കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തകർക്കുന്നതിലെ  ആശങ്കയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത വി.ഡി.സതീശൻ എംഎൽഎയ്ക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത്.

മഹാപ്രളയത്തെ അതിജീവിച്ച നാടിന് അർബുദത്തെയും തോൽപ്പിക്കാമെന്ന ആത്മവിശ്വാസമാണ് കേരള കാൻ ബ്രാൻഡ് അംബാസിഡർ മഞ്ജു വാര്യർക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത്.

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അസോസിയേറ്റ് ഡയറക്ടർ ഫാദർ ഡെൽജോ പുത്തൂരും ചടങ്ങിൽ സന്നിഹിതനായിരുന്നു.

കല്യാൺ ജ്വല്ലേഴ്സുമായും, തൃശൂർ  അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായും സഹകരിച്ചാണ് മനോരമ ന്യൂസ് കേരളകാൻ ദൗത്യം സംഘടിപ്പിക്കുന്നത്.സാംസ്കാരിക സംഘടനയായ  ചിന്ത തിയറ്റേഴ്സുമായി സഹകരിച്ചായിരുന്നു തേലത്തുരുത്തിലെ കേരള കാൻ ക്യാമ്പ്.

MORE IN KERALA
SHOW MORE