വീടുകള്‍ ഗോഡൗണുകളാക്കി; ജനവാസമേഖലകളില്‍ സുരക്ഷാ ഭീഷണി

kochi-fire
SHARE

കൊച്ചിയില്‍ ജനവാസമേഖലയില്‍ സ്ഥാപിക്കുന്ന ഗോഡൗണുകള്‍ സുരക്ഷാ ഭീഷണിയാവുന്നു. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താതെയാണ് പല കമ്പനികളും ജനവാസമേഖലകളില്‍ ഗോഡൗണുകള്‍ സ്ഥാപിക്കുന്നത്. വീടുകള്‍ ഗോഡൗണുകളാക്കി മാറ്റുന്നതും കൊച്ചി നഗരത്തില്‍ പതിവായി. 

കലൂരില്‍ ശനിയാഴ്ച തീപിടിത്തം ഉണ്ടായിരുന്നു. സാനിറ്ററിവെയര്‍ ഗോഡൗണാക്കി മാറ്റിയ രണ്ടുനില വീടിനാണ് വൈകിട്ട് നാലോടെ തീപിടിച്ചത്. നാലു ജീവനക്കാര്‍ ഉള്ളപ്പോഴായിരുന്നു തീപിടിത്തം. തീപിടിത്തമുണ്ടായ ഗോഡൗണിനു ചുറ്റും വീടുകളാണ്. നാട്ടുകാരുടേയും ഫയര്‍ഫോഴ്സിന്റേയും ഇടപെടല്‍ മൂലം തീ നിയന്ത്രിക്കാന്‍ കഴിഞ്ഞതുകൊണ്ടുമാത്രം സമീപത്തെ വീടുകളിലേക്ക് പടര്‍ന്നില്ല. 

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെയാണ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു. സമാനമായ സാഹചര്യമാണ് കഴിഞ്ഞദിവസം കാക്കനാട്ട് ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ ഗോഡൗണ് തീപിടിച്ച സംഭവത്തിലുമുണ്ടായത്.

മതിയായ അഗ്നിശമന ഉപകരണങ്ങള്‍ സ്ഥാപിക്കാത്തതും, അഗ്നിശമന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാര്‍ക്ക് അറിയാത്തതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു.

MORE IN KERALA
SHOW MORE